കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ അനുഭവ കഥ..... ഞാൻ തന്നെ നായകൻ ആകാം... എന്നോട് എന്റെ ഉപ്പയും മറ്റും പറയുമായിരുന്നു വളരെ രസമായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം എന്ന്. അത് ഇപ്പൊ വീണ്ടും കണ്ടു അനുഭവിച്ചു എന്ന് ആണ് മൂപ്പര് പറയുന്നത്. വളരെ കുറച്ചു കടകൾ, വണ്ടികൾ കുറവ്, അങ്ങോട്ടും ഇങ്ങോട്ടും അയൽവാസികൾ തമ്മിൽ ഭക്ഷണം സ്നേഹം എല്ലാം കൈമാറുന്നു. അങ്ങനെ ഓരോന്ന്... ഒരു കാര്യം മാത്രം മാറ്റം ഉണ്ടത്രെ. അത് ഒന്നുമല്ല മൊബൈൽ ആണ്. അത് മാത്രേ മാറ്റം ഉള്ളു എന്ന്.. ബാക്കി എല്ലാം ഒരു പോലെ... ഭക്ഷണം ആണേൽ പഴയ പോലെ കഞ്ഞി, ഉപ്പേരി, പിന്നെ ചക്ക കൊണ്ട് ഉള്ള കുറെ items ഓ അത് പറയുമ്പോൾ മൂപ്പർക്ക് വല്യ കാര്യം ആണ്... ഈ ഒരു lockdown കാലത്തിനു മൂപ്പര് എത്തുന്നതിനു മുന്നേ ഞാനും ന്റെ അനിയത്തിയും അനിയനും എല്ലാം വേഗം പഠിക്കുന്ന പോലെ ഓടി study റൂമിൽ കയറി ഇരിക്കും ബുക്കും തുറന്ന്... എന്നിട്ട് ഓ വയ്യ എല്ലാം പഠിച്ചു തീർന്ന പോലെ ഒരു ഹാവു ഒക്കെ വിട്ട് പുറത്തുവരും.. ഇത് കണ്ട് ഉപ്പ ചെറുതായി ഒന്ന് ചിരിക്കും... ഞങ്ങൾ കരുതുന്നത് ഉപ്പാടെ മനസ്സിൽ ന്റെ മക്കൾ പഠിച്ചിട്ടു വരുന്നത് കണ്ടില്ലേ എന്നാണ്.. പക്ഷെ മൂപ്പര് പറഞ്ഞു ഞങ്ങളോട്, ഇങ്ങനെ ഇരിക്കുന്ന സംസാരിക്കാൻ കിട്ടുന്ന ഈ ഒരു അവസരത്തിൽ എല്ലാം...... *മക്കളെ ഈ കാലം ഒക്കെ കഴിഞ്ഞാ ഞാനും വന്നത് എന്ന്*...... മൂപ്പര് മുന്നേ ഓഫീസിൽ നിന്ന് വരിക, ഷോപ്പിൽ പോകുക, വീട്ടിൽ കുറച്ചു ആണ് ഉണ്ടാകുക..... വളരെ കുറച്ചു ഡൈലോഗ്സ് മാത്രം... പള്ളിയിൽ പോയോ, പഠിക്കാൻ ഒന്നും ഇല്ലേ, ഫോണിൽ കളിക്കരുത്, അത് പോലെ ഉമ്മയും.... പോയി അത് വാങ്ങി വാ.. വാങ്ങി വീട്ടിൽ എത്തി കഴിഞ്ഞാൽ ഇതും കൂടി വാങ്ങി വാ... പോയി പഠിച്ചോ, അങ്ങനെ ഉള്ളു.... പിന്നെ ശനി, ഞായർ ആകണം ഒന്ന് കറങ്ങാൻ പോകാൻ എല്ലാവരും കൂടി......... ഇങ്ങനെ ഒക്കെ ആണെങ്കിൽ എനിക്ക് ഫ്രീഡം ആയിരുന്നു.. ഭയങ്കര സ്ട്രിക്റ്റ് ഒന്നും ആയിരുന്നില്ല..... എന്നാൽ ഈ ഒരു അവധികാലം അത് എനിക്ക് മറക്കാൻ കഴിയില്ല. ഉപ്പയോട് പറഞ്ഞു ഒരു fish ടാങ്ക് ഉണ്ടാകണം എന്ന്. പറഞ്ഞു തീരുമ്പോളേക്കും ഉപ്പ കൈക്കോട്ടും, ഓടും, പിന്നെ ന്തൊക്കെയോ എടുത്ത് ഇറങ്ങി വാടാ മ്മക്ക് ഉണ്ടാക്കാം എന്ന്... ഇത് കൊണ്ടൊക്കെ എങ്ങനെ ഉണ്ടാക്കും എന്നായി ന്റെ സംശയം. പക്ഷെ മൂപ്പരും ഞാനും കൂടി 2 days fish ടാങ്ക് റെഡി... അപ്പൊ മൂപ്പര് പറഞ്ഞു നമുക്ക് ഇവിടെ കുറെ ചെടിയും മറ്റും നട്ട് നമുക്ക് ഈ ഭാഗം ഒന്ന് റെഡി ആക്കാം എന്നായി, സത്യത്തിൽ ഇങ്ങനെ ഒക്കെ ആണ് മൂപ്പര് എന്ന് ഞാൻ മനസ്സിലാക്കി. നമ്മുടെ ഗ്രൂപ്പിൽ കണ്ടു കാണും ഞാനും ഉപ്പയും അനിയത്തിയും എല്ലാം കൂടി ഉള്ള ടിക് ടോക്, നമ്മുടെ ഗ്രൂപ്പിൽ കണ്ട് കാണും എല്ലാവരും. പിന്നെ ന്റെ ഉമ്മ. സാധനനങ്ങൾ വാങ്ങിയാലും വാങ്ങിയാലും തീരില്ല... പാവം ചിരിക്കാൻ നേരം ഇല്ല. ഞങ്ങളെ സ്കൂളിൽ വിടണം, തിരിച്ചുവരുമ്പോളേക്കും എന്തേലും ഉണ്ടാക്കണം, ഷോപ്പിൽ പോയി കുറച്ചു നേരം ചേച്ചിയെ(staf) സഹായിക്കണം, ഉപ്പ നേരെ ഷോപ്പിൽ വരും അപ്പോൾ ഉമ്മ വീട്ടിലേക്കും എത്തും. പിന്നെ രാത്രിക്ക് ഉള്ള ഭക്ഷണം. ഭക്ഷണം അത് ഉമ്മ സൂപ്പർ ആണ്. ഒരു പാട് വെറൈറ്റി കഴിച്ചു. ചക്ക ചില്ലി,ചക്കക്കുരു ഷെയ്ക്ക്, ഇറാനി പോള, അങ്ങനെ കുറെയുണ്ട്...... അതിൽ ഉപരി ഉമ്മ മോശമില്ലാതെ പാടുമായിരുന്നു എന്നറിയാം.. ഇപ്പൊ അറിയാൻ കഴിഞ്ഞു ഉമ്മ നന്നായി വരക്കും, പിന്നെ കുപ്പിയിൽ ഡിസൈനിങ് അതും ഉണ്ട് എന്ന്..... ഈ lockdown കാലത്ത് കിട്ടുന്ന കുറച്ച് time ഉറക്കം ഉണ്ട് ആൾക്ക്. മുന്നേ ഇങ്ങനെ ഒക്കെ ഉറങ്ങുന്നുണ്ടോ ആവോ... പാവം അറിയില്ല. ചോദിക്കുന്നില്ല... ചോദിച്ചാൽ ഉമ്മാടെ അനുഭവം കൂടി കേൾക്കേണ്ടി വരും.. അപ്പൊ പിന്നെ ഇത് എഴുതിയാലും തീരില്ല ന്നാ തോന്നുന്നേ.. (തമാശ ക്ക് പറഞ്ഞതാണ് ).......പിന്നെ അനിയത്തി ഓ ഇങ്ങനെ ഒരാളെ കുറച്ചു പറയണം വല്യ സംഭവം ആണ് എപ്പോളും നേരിൽ കണ്ടാൽ അപ്പൊ തുടങ്ങും ഞങ്ങൾ തമ്മിൽ അടി. കാരണം ഒന്നും ഇല്ല ഞാൻ നോക്കി, ചിരിച്ചു, (എനിക്ക് അങ്ങനെ കളിയാക്കിയ ഒരു ചിരിയുണ്ട് ) അവളെ ദേഷ്യം പിടിപ്പിക്കാൻ എല്ലാം ഞാൻ ചെയ്തിരുന്നു. വെറുതെ ഒരു രസം, ഒരു മനസ്സുഖം..... ഇനി അതിന്റെയും താഴെ ഉള്ള അനിയൻ ഉണ്ട് അവൻ അപകടകാരി ആണ്. ഇന്നത് എന്നില്ല കാർട്ടൂൺ വെച്ചു കൊടുത്തില്ല എങ്കിൽ അടിക്കും അത് ആരായാലും.. എന്നിട്ട് അവൻ കരഞ്ഞിട്ട് എനിക്ക് ചീത്തവാക്ക് കിട്ടിയാൽ മുന്നിലെ നാലു കീരി പല്ലും കാട്ടിട്ട് ചിരിക്കും. അത് അവന്റെ ഒരു സുഖം.... പിന്നെ നമ്മുടെ ഉപ്പ ഉമ്മ എല്ലാം പറയുന്നത് നമുക്ക് എല്ലാം ചെറിയ ദേഷ്യം വരുമായിരുന്നില്ലേ.... ഇല്ല എന്ന് ആരും പറയണ്ട ഉണ്ടാകും... അത് ഉറപ്പ് അത്പോലെ ഒരാൾ കൂടി ഉണ്ട് മ്മ്‌ടെ ടീച്ചേർസ് ഇവർ എന്താ ഇങ്ങനെ എപ്പോ നോക്കിയാലും പഠിക്ക്, ലെ......., അതിൽ ഒരു അത്ഭുതം തോന്നി ടീച്ചർ ഒരു ഗ്രുപ്പ് ഉണ്ടാക്കി വീട്ടിൽ നിങ്ങൾ എല്ലാവരും സേഫ് അല്ലെ, മക്കളെ നിങ്ങൾക്ക് സുഖല്ലേ, എന്തൊക്കെയാ നിങ്ങൾ ചെയ്യുന്നേ, എന്തേലും ക്രീയേറ്റിവ് ആയി ഉണ്ടാക്കിയത് എല്ലാം ഗ്രുപ്പിൽ ഇട്ട് അതിന് തരുന്ന ഒരു അഭിനന്ദനങ്ങൾ അത് വല്യ ഒരു അനുഭവം തന്നെ ആണ് എനിക്ക് തോന്നിയത് ... ഒരിക്കലും ഒരു അവധിക്കാലത്തിന്റെ അകൽച്ച ടീച്ചറും കുട്ടികളും അത് നമുക്ക് ഇടയിൽ ഉണ്ടാക്കിയിട്ടില്ല.. സത്യം അല്ലെ........? ഇത് എല്ലാം ഇപ്പൊ ഞാൻ ഇവിടെ പറയാൻ കാരണം... ടീച്ചേർസിനും എല്ലാം നമ്മളോട് വല്യ സ്നേഹം ആണ്... നമ്മൾ എല്ലാവരോടും ഇങ്ങനെ ഇഷ്ടം കാണിക്കുന്ന ഇവർ എത്ര നല്ല അമ്മമാരായിരിക്കും എന്നും ഞാൻ ചിന്തിച്ചു... പിന്നെ.. കഥ എഴുതാൻ എനിക്ക് അറിയില്ല ഉള്ളത് എന്റെ അനുഭവം ആണ് ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത്... ഇവർക്ക് ഒക്കെ നമ്മളോട് വല്യ സ്നേഹം ആണ് ഇഷ്ടം ആണ്.... എന്നാണ്.... ഉപ്പയായാലും.... ഉമ്മയായാലും..... ടീച്ചേഴ്‌സായാലും...... അവരവരുടെ ജോലിയുടെ ഭാരം, അവരുടെ ഓരോ ടെൻഷൻ അതൊക്കെ ആണ് ഇവർ ഇങ്ങനെ ഒക്കെ നമ്മളോട് കാണിച്ചിരുന്നതെല്ലാം എന്നാണ് എനിക്ക് മനസ്സിലായത്... ചിലപ്പോൾ ഈ lockdown കഴിഞ്ഞാൽ പഴയ പോലെ ആകുമായിരിക്കും.. എന്നാലും അവർ നമ്മളെ ഇഷ്ടപെടുന്ന പോലെ വേറെ ആരെയും ഇഷ്ടപ്പെടുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കണം.... ഒരു പാട് തിരിച്ചറിവുകൾ തന്ന കാലമാണ് ഇത്... ലോകം മുഴുവൻ വിഷമിക്കുന്ന ഈ കാലത്തും എനിക്ക് കൊച്ചു കൊച്ചു സന്തോഷം തന്ന ദൈവമേ നിനക്ക് നന്ദി.... പക്ഷെ ഇങ്ങനെ തിരിച്ചറിവുണ്ടാകാൻ ഇങ്ങനെ ഒരു കൊറോണ രോഖം ഒരിക്കലും നീ തരല്ലേ എന്നാ പ്രാർത്ഥനയോടെ.......

മുഹമ്മദ് ഇൻഷൻ ഈമാൻ
8C കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ