ക്യു എ എം യു പി എസ് കൊച്ചുകരിയ്ക്കകം/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ

സ്കൂൾ വിട്ടുവന്ന മിട്ടു മോളുടെ മുഖത്തെ ഭീതി ശാലിനിയെ നിരാശപ്പെടുത്തി. പൂവിനടുത്തെത്തിയ ചിത്രശലഭത്തിന്റെ സന്തോഷം പോലെ അമ്മയുടെ അടുത്തേക്ക് തുള്ളിച്ചാടി വരാറുള്ള മോളുടെ മുഖം വാടിത്തളർന്ന് ഭയചകിതമായിരിക്കുന്നത് അമ്മയെ തെല്ലൊന്ന് അമ്പരപ്പിച്ചു. സ്കൂൾ വാർഷികമില്ലാതെ,വാർഷിക പരീക്ഷയില്ലാതെ സ്കൂളടച്ചു. ഒരു മഹാമാരി, ഏതോ വൈറസ് ലോകത്തെ മുഴുവനായി മുക്കിക്കളയാൻ വരുന്നുവത്രേ...അത്രയും അവൾ നെടുവീർപ്പോടെ പറഞ്ഞുനിർത്തി.

പ്രായത്തിൽ കവിഞ്ഞ ചിന്താഭാരം ആ ആറാം ക്ലാസ്സുകാരിയെ ഭയാശങ്കകളുടെ നേർപ്പകുതിയാക്കിയതിന്റെ കാരണമറിഞ്ഞ ശാലിനി മകളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു... മോളേ നാം അതിനെ ഭയക്കണ്ട....നമ്മെയും സമൂഹത്തെയും സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്.... സ്കൂൾ അസംബ്ലിയിൽ വലതുകൈ നീട്ടിപ്പിടിച്ച് നാം പ്രതിജ്ഞ ചെയ്യാറില്ലെ..."ഞാൻ എന്റെ നാടിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്ന്" അതിനാൽ നാടിന്റെ നല്ല നാളേക്കായി നമുക്ക് ഒന്നിച്ച് മുന്നേറാം. മീട്ടു ധൈര്യം സംഭരിച്ചു പ്രതാശയുടെ കിരണങ്ങൾ ഏറ്റുവാങ്ങി ഭീതിയെ ആട്ടിയോടിച്ചു. വലതു കൈ മുന്നിലേക്ക് നീട്ടി ഉറക്കെപ്പറഞ്ഞു "ഞങ്ങൾ അതിജീവിക്കും" ഞങ്ങൾ പൊരുതി നേടും"

യമീമ.ആർ
ഏഴാം തരം ക്യു.എ.എം.യു.പി.സ്കൂൾ, കൊച്ചുകരിക്കകം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ