ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി 2019 ഡിസംബറില് ചൈനയിലെ വുഹാന് എന്ന സ്ഥലത്ത് നിന്നാണ് ഈ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.ഇന്ന് ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകള് ഈ വൈറസ് ബാധിച്ച് മരിക്കുകയും 20 ലക്ഷത്തിന് മേലെ ആളുകള്ക്ക് ഇത് പിടിപെടുകയും ചെയ്തു.മനുഷ്യന്റെ തെറ്റായ ജീവിതരീതിയുടേയും പ്രകൃതിയെ അതിരു കവിഞ്ഞ് ചൂഷണം ചെയ്തതിന്റെയും ഫലമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാ രാജ്യങ്ങളും അവരുടെ എല്ലാ ദൈനം ദിന പ്രവര്ത്തനങ്ങളും നിര്ത്തിവെച്ച് ഇപ്പോള് ഈ വൈറസുമായുള്ള പോരാട്ടത്തിലാണ്. വിജയിക്കാന് കഴിയുമെന്ന് പ്രത്യാശിക്കാം. ഇനിയുള്ള കാലത്തെങ്കിലും പ്രകൃതിയെ അതിന് ഇണങ്ങുന്ന രൂപത്തില് ഉപയോഗിക്കാന് നമുക്ക് കഴിയണം. ഈ പ്രത്യേക സാഹചര്യത്തില് നമുക്ക് നിര്ദ്ദേശങ്ങള് പാലിക്കാം. വീട്ടിലിരിക്കുക, സൌഹൃദം പുലര്ത്തുക.

ജുന്ന ഫാത്തിമ
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ, പനമരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം