ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നന്മ ക്ലബ്ബ്

“നല്ലവരാണ് നമ്മുടെ കുട്ടികൾ... അവരിലെ നന്മ സമൂഹത്തി ന്റെ പ്രകാശമാക്കി മാറ്റാനുള്ള നമ്മുടെ വിദ്യാലയത്തിന്റെ പ്രവർത്ത ന പദ്ധതിയാണ് നന്മക്ലബ്ബിന്റേത്.കുട്ടികളിൽ സഹജീവി സ്നേ ഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യ ത്തോടെ വിവിധ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാൻസർ രോഗിയായ വിദ്യാർത്ഥിക്ക് ചികിത്സാസഹായം, പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് നൽകിയ സഹായം, പേപ്പർ ബാഗ്, ലോഷൻ തുടങ്ങിയവ നിർമ്മിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകൽ എന്നിവ ഏതാനും പ്രവർത്തനങ്ങൾ മാത്രം. എല്ലാ പ്രകാശവും അണഞ്ഞുപോകുന്നില്ല. ഏതു കൂരിരുട്ടിലും എവിടെയൊക്കെയോ നക്ഷത്രങ്ങൾ ശോഭിക്കുന്നു എന്നവർ തെളിയിച്ചു. നക്ഷത്രങ്ങളുമായി നന്മയുടെ വഴികളിൽ നമുക്കിനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്.......


ബൈസൈക്കിൾ ക്ലബ്

സൈക്കിൾ സവാരി പല തരത്തിലുള്ള ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു കൂടാതെ ഉദാസീനമായ ജീവിതശൈലിയിൽ വ്യാപകമായ ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. കൂടാതെ സൈക്കിൾ യാത്ര വായു മലിനീകരണം ഉണ്ടാക്കുന്നില്ല. പ്രകൃതി സൗഹൃദമായ സഞ്ചാരമാർഗം കൂടിയാണിത്. ഞങ്ങളുടെ സ്കൂളിലെ ഒട്ടനവധി കുട്ടികൾ സൈക്കിളിലാണ് സ്കൂളിലേക്ക് വരുന്നത്. സൈക്ലിംഗ് എന്ന പ്രകൃതി സൗഹൃദമായ, ആരോഗ്യപരമായ, സഞ്ചാര രീതിയെ പ്രോത്സാഹിപ്പിക്കുവാനാണ് ഞങ്ങളുടെ സ്കൂളിൽ ബൈസൈക്കിൾ ക്ലബ് രൂപീകരിച്ചിരിക്കുന്നത്.