ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എക്കോ ക്ലബ്ബ് ECO CLUB പ്രവർത്തനങ്ങൾ :

                     ജൂൺ 5 ലോകപരിസ്ഥിതി ദിനം 

പരിസ്ഥിതി ദിനം വിപുലമായി നമ്മിടെ സ്കൂളിൽ ആചരിച്ചു. പി.ടി.എ പ്രസി‍‍‍ഡന്റ് ഉത്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ഗാനം,പരിസ്ഥിതി കവിത,പ്രതിജ്ഞ എന്നിവ അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി.സ്കൂളിന്റെ പരിസരത്ത് വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചു. അന്നേ ദിവസം ഉച്ചക്ക് കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കി.

                പച്ചക്കറി കൃഷി 

സ്കൂളിന്റെ തനതായ പ്രവർത്തനമാണിത്. നമ്മുടെ സ്കൂളിൽ നല്ലൊരു പച്ചക്കറിത്തോട്ടം പ്രവർത്തിച്ചുവരുന്നു. വിവിധയിനം പച്ചക്കറികൾ ഇവിടെ കൃഷിച്ചെയ്യുന്നു.

  • വെണ്ട
  • കത്തിരിക്ക
  • വഴുതനങ്ങ
  • പടവലം
  • വെള്ളരിക്ക
  • പച്ചമുളക്
  • വിവിധയിനം പയറുകൾ
  • ചീരകൃഷി
  • അമരയ്ക്ക

ഇവിടെ നിന്നും കിട്ടുന്ന വിഷരഹിതമായ പച്ചക്കറികൾ നമ്മുടെ സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൽപ്പെടുത്തി വരുന്നു.പച്ചക്കറി കൃഷിത്തോട്ടം പരിപാലിക്കുന്നത് ECO CLUB ലെ അംഗങ്ങളാണ്.

          പൂന്തോട്ടം

നല്ലൊരു പൂന്തോട്ടം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.

          തണ്ണീർത്തട ദിനം

2023 ഫെബ്രുവരി 2 തണ്ണീർത്തട ദിനം ആചരിച്ചു. ശാന്തമ്മൂലയ്ക്ക് സമീപത്തുള്ള തോട് സന്ദർശിച്ചു. ആ തോടിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് കാണാനും അതിനെ സംരക്ഷിക്കാനുമുള്ള മാർഗ്ഗങ്ങൾ കുട്ടുികൾ ആരായുകയും ചെയ്തു. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചു.

First Friday For Future (FFF)

                 എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച്ച നമ്മുടെ സ്കൂളിൽ First Friday For Future ആചരിച്ച് വരുന്നു. കുട്ടികൾ അവരുടെ വീട്ടിലുള്ള Electronic waste കൾ കൊണ്ട് വരുന്നു. Bulb, Tubelight, wire, etc..... ഇത് കളക്ട് ചെയ്ത് Green Kerala Mission നെ ഏൽപ്പിക്കുന്നു.


Beat Plastic Pollution:

                             2023 ലെ പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രവാക്യമാണിത്. എല്ലാ ക്ലാസിലും എക്കോ ക്ലബ് ലീ‍‍ഡർ പ്ലാസ്റ്റിക്ക് ഉപയോഗക്കുന്നതിന്റെ ഫലത്തെക്കുറിച്ച് ക്ലാസ്സുകളിൽ ബോധവൽകരണം നടത്തി. മാത്രമല്ല നമ്മുടെ സ്കൂളിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ എല്ലാ മാസവും ഹരിതകർമ്മസേന വന്ന് ശേഖരിക്കുന്നുണ്ട്.