ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ... എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാൽ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലൻപണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമൻ നായർ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ൽ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു ചിൽറൻസ് പാർക്കു്ഉൾപ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വർഷത്തിൽശ്രീ.വൈ.എസ്.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയർസെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവർഷത്തിൽ കംപ്യൂട്ടർ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വർഷത്തിൽ എൽപി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു. ആര്യൻകോട് പഞ്ചായത്തിലെ ക്ളസ്ററർറിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയംപ്രവർത്തിച്ചുവരുന്നു.ശ്രീ.വിക്രമൻനായർ,ശ്രീ.എസ്.ആർ.തങ്കകരാജ്,ശ്രീ.തമ്പാന്നൂർ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എൻ.എസ്.പരമേശ്വരൻ,ശ്രീ.എ.ഹരിഹരൻനായർ,ശ്രീ.എം.വിജയകുമാർ,ശ്രീ.നീലലോഹിതദാസൻനാടാർ,ശ്രീ.വി.എസ്.ശിവകുമാർ,ശ്രീ.പിരപ്പൻകോട് മുരളി, മുൻ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരൻ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിർ ലോഭമായ സഹായ സഹകരണങ്ങൾ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപവഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ അവർകളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവർത്തനങ്ങളും ഈ സ്കൂളിൽ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റർ ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോൾ നെയ്യാറ്റിൻകര ബി.ആർസി.ആണ് ഈ പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നത്. പ്രീപ്രൈമറി മുതൽ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകർക്കും പരിശീലനങ്ങൾ ബി.ആർ.സി. വഴിലഭിക്കുന്നുണ്ട്.തൽസമയപിന്തുണാസംവിധാനവും(ഒ എസ് എസ്) കാര്യ ക്ഷമമായി പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളിൽ സ്കൂളിന്റെ മെയിന്റനൻസ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിൾ വർക്കുകൾ,ടി.എൽ.എം ഗ്രാന്റ്,സ്കൂൾ ഗ്രാന്റ് ഗേൾസ് എഡ്യൂക്കേഷൻ പ്രോഗ്രാം റെമഡിയൽ ആന്റ് എൻ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡൻസ്,ആന്റ് ക് ‍വൺസലിംഗ്,സ്കൂൾ ‍ബ്യൂട്ടിഫിക്കേഷൻ,ഏൺ ആന്റ് ലേൺ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാർത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കൽ,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ എസ്.എസ്.എ. വഴി ഈ സ്കൂളിൽ നടപ്പിലാക്കി വരുന്നു.

ഇന്ന് ഈ സ്കൂളിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നു.പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള ക്ളാസ്സുകൾ ഇവിടെയുണ്ട്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കോമേ‍‌‍‌ഴ്സ് എന്നീ രണ്ട് ബാച്ചുകളും സ്കൂൾ വിഭാഗത്തിൽ ഇംഗ്ളീഷ്,മലയാളം മീഡിയം ക്ളാസ്സുകളും ഉണ്ട്.ഹയർസെക്കന്ററിയിൽ അദ്ധ്യയനമാധ്യമം ഇംഗ്ളീഷാണ്. വിദ്യാർത്ഥി സമരങ്ങളില്ലാത്ത ഈ സ്കൂൾ ലഹരിവിമുക്തവും പരിസ്ഥിതി സൗഹ്രുദമുളവാക്കുന്നതുമാ​ണ്.തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലനവും സ്കൂളിന്റെമുഖമുദ്രയാണ്.ഒാരോവർഷവും മികവുറ്റ വിജയമാണ് എസ് എസ് എൽ സി,പ്ളസ് ടു പരീക്ഷകളിൽ സ്കൂൾ കാ‍‍‍‍ഴ്ചവയ്ക്കുന്നത്.2011-14 അദ്ധ്യയന വർഷത്തിൽ ചരിത്രത്തിൽ ആദ്യമായി എസ് എസ് എൽ സി യ്ക്ക് 100% വിജയം നേടുകയുണ്ടായി.2014-15 അദ്ധ്യയന വർഷത്തിലും 100% വിജയം നേടാൻ സാധിച്ചു.

2015-16 ലെ സ്കൂൾ ഉപജില്ലാ കലോൽസവമുൾപ്പെടെ രണ്ട് പ്രാവശ്യം കലോൽസവ വേദിയാകുവാൻ മൈലച്ചൽ സ്കൂളിന് സാധിച്ചു.