ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം

Schoolwiki സംരംഭത്തിൽ നിന്ന്

സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം(ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്‌സ്)

ക്ലാസ് മുറിയിൽ എല്ലാ വിഭാഗം കുട്ടികളെയും ഉൾകൊള്ളുന്ന ഒരു പഠനാന്തരീക്ഷം സ്വീകരിക്കേണ്ടതുണ്ട് . എല്ലാ വിഭാഗം കുട്ടികൾക്കും കൂടുതൽ പരിഗണനയും സഹായവും ശ്രദ്ധയും നൽകിയാൽ മാത്രമേ നീതിപൂർവമായ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ കഴിയൂ. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കും പഠന പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പഠന പ്രവർത്തനങ്ങളുടെ ആവശ്യം ഉണ്ട്. ബി.ആർ.സി യുടെ കീഴിൽ നിന്നും ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം നമ്മുടെ സ്കൂളിന് ലഭ്യമാണ് . ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് വിക്ടഴ്സ് ക്ലാസ്സിനൊപ്പം പ്രത്യേകം പഠനപ്രവർത്തനങ്ങളും വർക്കുഷീറ്റുകളും നൽകുന്നു. കാഴ്ച വൈകല്യം ഉള്ള കുട്ടികൾക്ക് കാട്ടാക്കട ബി.ആർ.സി വഴി കണ്ണടയും ഹിയറിങ് എയിഡ് 2 കുട്ടികൾക്കും, വീൽചെയർ ഒരു കുട്ടിക്കും ലഭിച്ചു. യാത്ര ചെയ്യാൻ കഴിയാത്ത കുട്ടികളുടെ വീട്ടിൽ പോയി റിസോഴ്സ് ടീച്ചർ പഠിപ്പിക്കുന്നു.