ഗവൺമെന്റ് എച്ച്.എസ്. കണ്ടല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2023-24

ഗോടെക്

ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ

ഇംഗ്ലീഷ് ക്ലബ്ബ്

ഹലോ ഇംഗ്ലീഷ്

     202l- 22 അധ്യയന വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ബഹു.വാർഡ് മെമ്പർ ശ്രീ.ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു.7 B യിലെ വർഷ, അബഹ എന്നീ കുട്ടികൾ പ്രയർ സോംഗ് ആലപിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സീനിയർ അസിസ്റ്റന്റ് ഷീബ ടീച്ചർ 7 B യിലെ ജെബിൻ.എസ്.തോമസ് എന്നിവർ സംസാരിച്ചു. 4 B യിലെ നിദ്യ നന്ദി പറഞ്ഞു കൊണ്ട് ഉദ്ഘാടന സമ്മേളനം സമാപിച്ചു. 6B യിലെ ആനി. എസ്. വിനയൻ പരിപാടികളുടെ ആങ്കറിംഗ് നന്നായി അവതരിപ്പിച്ചു.


 ഒന്ന് മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ അവരുടെ പാംഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ Stage ൽ അവതരിപ്പിച്ചു. 12. 30 ന് ഹെഡ്മിസ്ട്രസ് മിനി പ്രകാശ് റ്റീച്ചറിൻ്റെ ആശംസകളോടെ യോഗം അവസാനിച്ചു.

ഗാന്ധിദർശൻ ക്ലബ്

  2021 ഒക്ടോബർ 2 ന് ഗാന്ധിദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. അറബിക് ടീച്ചർ റയ്ഹാനത്ത് നേതൃത്വം നൽകിയ യോഗത്തിൽ പി.റ്റി.എ പ്രസിഡൻ്റ് അദ്ധ്യക്ഷനായിരുന്നു.8 ബി ലെ നിത.ആർ.പോളിൻ്റെ പ്രാർത്ഥനാ ഗാനത്തോടാരംഭിച്ച യോഗത്തിൽ HM മിനി പ്രകാശ് സ്വാഗതം പറയുകയും, കാട്ടാക്കട BRC ട്രയിനർ ശ്രീ.ജയചന്ദ്രൻ സർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുക. ആശംസകളറിയിച്ചു കൊണ്ട് ശ്രീ.നിഷാദ് സർ .സാംലറ്റ് ബായി, ഗിരിജാപുഷ്പം എന്നിവർ സംസാരിച്ചു.

   മുഹമ്മദ് ഫൗസാൻ(10B), അനുശ്രീ(8B), അബിജ(10B) എന്നിവർ സർവ്വമത പ്രാർത്ഥന നടത്തി.നന്ദന അജികുമാർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയും വിദുഷ്കൃഷ്ണ ഗാന്ധി സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ശ്രീമതി.റഫീക്ക ടീച്ചറിൻ്റെ കൃതജ്ഞതയോടെ യോഗം ഒരു മണിക്കവസാനിച്ചു.

ഹിന്ദി ക്ലബ്ബ്