ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ജി സ്യുട്ടു

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളുകളിൽ വ്യത്യസ്ത തരത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അധ്യാപകർ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുന്ന രീതി ആയിരുന്നു.ഓൺലൈൻ ക്ലാസ് ലിങ്ക് കൈവശപ്പെടുത്തി പുറത്ത് നിന്നുള്ളവരും ക്ലാസ്സുകളിൽ കടന്നു കയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും നിത്യ സംഭവം ആയി. ഇതിനെ മറി കടക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സകല സ്‌കൂളുകൾക്കും ഏകീകൃത രീതിയിൽ ഗൂഗിൾ ജി-സ്യുട്ട് നൽകാൻ തീരുമാനിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ലോഗിൻ സൗകര്യമുണ്ടായിരിക്കും. പുറത്തുനിന്നുള്ള ഒരാൾക്ക് പോലും ഇതിൽ കടന്നുകയറാൻ സാധിക്കില്ല. ഇനി കടന്ന് കയറിയാൽ തന്നെ കൃത്യമായി ട്രാക്ക് ചെയ്യാനും പറ്റും. ഓൺലൈനിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ അവസരം ലഭിക്കുന്നു.