ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറതായി നടന്നുവരുന്നുണ്ട്. "സാമൂഹ്യബോധവും സാമൂഹ്യപ്രതിബദ്ധതയും വർദ്ധിപ്പിക്കക " എന്നതാണ് ഊ ക്ലബിൻെറ പ്രധാന ഉദ്ദേശ്യം. ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ "A" ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻെറ പ്രാധാന്യത്തോടെ ക്ലബ്ബ്അംഗങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. മഹാമാരി മൂലം സ്കൂളിൽ കുട്ടികൾ എത്താതിരുന്നതിനാൽ ഓൺ ലെെൻ ആയിട്ടാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടന്നത്.

ലോകജനസംഖ്യാദിനം

ജൂലെെ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് എൽ.പി.,യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ പോസ്റ്റർ നിർമാണ മത്സരവും ജനസംഖ്യാദിന ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരം ഗൂഗിൾ ഫോം വഴിയാണ് നടത്തിയത്.

ചാന്ദ്രദിനം

എല്ലാ വർഷവും ജൂലെെ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധപ്രവർത്തനങ്ങൾ നടത്താറുണ്ട്. പോസ്ററർ രചന മത്സരം, ചാന്ദ്രദിന ക്വിസ്, ഫോട്ടോ പ്രദർശനം, പ്രസംഗ മത്സരം എന്നിവ അതിൽ ഉൾപ്പെടുന്നു. ആദ്യ ചാന്ദ്ര യാത്രികരായി കുട്ടികൾ നടത്തിയ 2019 ലെ റോൾ പ്ലെ വേറിട്ട ഒരു അനുഭവമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലെെൻ ആയിട്ടാണ് നടന്നത്.

ഹിരോഷിമ ദിനം

ആഗസ്റ്റ് ആറ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് " ഇനിയൊരു ലോകയുദ്ധം വന്നാൽ " എന്ന വിഷയത്തിൽ പ്രസംഗമത്സരം ഓൺലെെൻ ആയി സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

എല്ലാ വർഷവും ഘോഷയാത്ര ഉൾപ്പെടെ വിവിധ പരിപാടികളോടെയും മധുരംവിതരണം ചെയ്തും നടത്താറുള്ള സ്വാതന്ത്ര്യ ദിനം , ഈ വർഷം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തുകയും മറ്റു ക്ലാസ് തല പ്രവർത്തനങ്ങൾ ഓൺ ലെെൻ ആയിട്ടാണ് നടന്നത്. ഹെഡ്മിസ്ട്രസ്, പിറ്റി.എ പ്രസി‍ഡൻെറ് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ സ്വാതന്ത്രദിനവും സമുചിതമായി ആഘോഷിച്ചു .ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരം,  ക്വിസ് മത്സരം,  പ്രസംഗ മത്സരം എന്നിവ നടത്തി.

സെപ്റ്റംബർ 16 ഓസോൺ ദിനം

  • സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഓസോൺ ദിന പ്രസംഗ മത്സരം നടത്തി.

പ്രാദേശിക ചിത്രരചന

  • പ്രാദേശിക ചരിത്ര രചന മത്സരം സ്കുൾ തലം സംഘടിപ്പിച്ചു. ബു.ആർ.സി തലത്തിൽ ഒന്നാം സമ്മാനം എട്ടാം ക്ളാസിലെ ആതിരയ്കു ലഭിച്ചു.

ഒക്ടോബർ 2 ഗാന്ധി ജയന്തി

  • ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം, പ്രതിജ്ഞ, സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓൺലൈനായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

നവംബർ 1 കേരളപ്പിറവി ദിനം

  • നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.

നവംബർ 14 ശിശുദിനം

21 നവംബർ 14 ശിശുദിനം ഓൺലൈൻ ആയി നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

റിപ്പബ്ളിക് ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ, രാവിലെ സ്കൂളങ്കണത്തിൽ ഹെഡ്മിസ്ട്രസ് പതാകയുയർത്തുകയും ഓൺലൈനായി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുമുണ്ടായി. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി റ്റി എ പ്രസിഡൻറ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്കി. കുട്ടികളുടെ വിവിധ പരിപാടികളുമുണ്ടായിരുന്നു. ഇവക്ലാസ്സ് ഗ്രൂപ്പുകളിൽ കുട്ടകൾ പങ്കുവച്ചു. ദേശഭക്തി ഗാനാലാപനവും നടന്നു.

രക്തസാക്ഷിദിനം

ജനുവരി 30 രക്തസാക്ഷിദിനത്തോടനുബന്ധിച്ച കുട്ടികൾ സ്വന്തം വീടുകളിൽ ഗാന്ധി ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് ദീപം തെളിയിച്ച് ഗാന്ധി പൂജ നടത്തി.

കേരളത്തിലെ ജില്ലകളിലൂടെ സഞ്ചരിച്ചു യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്

          ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂരിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2022-23 അധ്യയന വർഷത്തെ ഏറ്റവും പ്രധാന പ്രവർത്തനമാണ് കേരളം - ജില്ലകളിലൂടെ മെഗാ ക്വിസ് .കേരളത്തെ കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാസത്തിലെ ഒന്ന് മൂന്ന്  തിങ്കളാഴ്ചകളിൾ നടത്തിവന്ന ഈ മത്സരത്തിൽ ഓരോ ആഴ്ചയിലും ഓരോ ജില്ലകളിലൂടെ കടന്നു പോവുകയും ആ ജില്ലയിലെ എല്ലാവിവരങ്ങളും ഉൾപെടുന്നചോദ്യങ്ങൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും അതിൽ  ഒന്നും രണ്ടും സ്ഥാനത്തിന് അർഹരാകുന്നവർക്കു അടുത്ത ദിവസത്തെ അസംബ്‌ളിയിൽ സമ്മാനം നല്കുകയുംചെയ്തു വരുന്നു .