ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി കൊളാഷ് നിർമ്മാണം ,പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം ,പതിപ്പ് തയ്യാറാക്കൽ മത്സരം എന്നിവ സംഘടിപ്പിച്ചു .ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ചു കുട്ടികൾ ചന്ദ്രയാന്റെ മോഡൽ തയ്യാറാക്കി പ്രദർശിപ്പിച്ചു .കൂടാതെ സ്‌കിറ്റുകൾ ,ജീവചരിത്ര സ്മരണ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു .

                        സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ ഭാഗമായി രണ്ടു തുടർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . രാഷ്രവിജ്ഞാനം എന്ന പ്രവർത്തത്തോടനുബന്ധിച്ച ഇന്ത്യ യുടെയും മറ്റ് ലോക രാജ്യങ്ങളെയും കുറിച്ച് നിരന്തരമായി കുട്ടികൾ വിവര ശേഖരണം നടത്തി .അദ്ധ്യാപകർ ഇവ തുടർ മൂല്യ നിർണയം നടത്തുന്നുണ്ട് .കൂടാതെ ക്ലബ് അംഗങ്ങൾ ദിവസവും ഉച്ചയ്ക്ക് അതാതു ദിവസങ്ങളിലെ പത്ര വാർത്ത പൊതുവായി വായിക്കാറുണ്ട് .സാമൂഹ്യ ശാസ്ത്ര മേളയോട്     അനുബന്ധിച്ചു എല്ലാ പ്രവത്തനങ്ങൾക്കും കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .