ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രീൻ ക്യാംപസ്
ഗ്രീൻ ക്യാംപസ്

ബാലരാമപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 200-21 അധ്യയനവർഷത്തിലാണ് എസ് പി സ് യൂണിറ്റ് ആരംഭിക്കുന്നത്. നേതൃത്വപാടവം, വ്യക്തിത്വവികാസം, പൗരബോധം തുടങ്ങിയ ഗുണങ്ങൾ കുട്ടികളിൽ വളർത്തിയടുക്കുകയാണ് എസ് പി സി പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിൽ ഗുണപരമായമാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ചെയ്ഞ്ച് ലീഡേഴ്സ് ആയി ഓരോ കേഡറ്റുകളെയും രൂപപ്പെടുത്തുവാൻ എസ് പി സി പരിശീലനത്തിലൂടെ സാധിക്കുന്നു. നിലവിൽ 44സീനിയർ കേഡറ്റുകളും 44 ജൂനിയർ കേഡറ്റുകളും ഉൾപ്പെടെ ആകെ 88കേഡറ്റുകൾക്കാണ് പരിശീലനം നൽകി വരുന്നത്.

ബാലരാമപുരംഗവ. എച്ച് എസ് ലെ എസ് പി സി യൂണിറ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണിക്കൊന്ന, മാവ്. കശുമാവ്, വേപ്പ്, നെല്ലി, പേര തുടങ്ങിയ മരങ്ങൾ വച്ചുപിടിപ്പിക്കുകയുണ്ടായി. ബാലരാമപുരം പോലീസ് ഇൻസ്പെക്ടറായിരുന്ന ശ്രീ. മനോജ് കുമാർ സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

എസ് പി സി യൂണിറ്റ് നേതൃത്വം നൽകിയ മറ്റൊരു പ്രവർത്തനമാണ് സമ്മാനവണ്ടി. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും പുസ്തകങ്ങളും ഭവനങ്ങളിൽ എത്തിച്ചു നൽകിയ പ്രവർത്തനമാണിത്. അൻപതിലധികം കുട്ടികൾക്ക് സമ്മാനങ്ങളും പുസ്തകവും എത്തിച്ചു നൽകുകയുണ്ടായി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൊതുജനങ്ങളുടെയും അഭിനന്ദനം നേടുവാൻ ഈ പരിപാടിക്ക് സാധിച്ചിട്ടുണ്ട്.

തിരു. റൂറൽ എസ് പി സി യൂണിറ്റ് നടത്തിയ ഒരു വയറൂട്ടാം പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കി. ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി പരിസരങ്ങളിൽ 100 പൊതിചോറുകൾ കേഡറ്റുകൾ വിതരണം ചെയ്തു.