ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജൂൺ1 വെള്ളിയാഴ്ച സ്കൂൾ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡൻ്റ് ശ്രീമാൻ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട കൗൺസിലർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് സ്വാഗതം പറഞ്ഞു.കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു.എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരവും നൽകി.സ്കൂൾവികസന സമിതി ചെയർമാൻ ശ്രീമാൻ ഹസ്സൻ,നേമം സി എെ തുടങ്ങിയവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സൗരവ് എസ് എസ്,ആസിയ എസ് എ എന്നിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.

ഐറ്റി ക്ലബ്ബ്

ഐറ്റി ക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.എസ് ഐറ്റി സി ആയി ശ്രീമതി ശ്രീകല ജി യെയും ജോയിൻ്റ് എസ് ഐറ്റി സി ആയി ശ്രീമതി ആശാലത കെ ആർ നെയും തെരെഞ്ഞടുത്തു.എസ് എസ് ഐറ്റി സി ആയി മാസ്റ്റർ തൻസീൻ എൻ നെയും തെരെഞ്ഞടുത്തു.

ലൈബ്രറി

ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.

പരിസ്ഥിതിദിനം

ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി നടന്നു.കൗൺസിലർ ശ്രീമാൻ വിജയൻ പരിസ്ഥിതിദിനം ഉത്ഘാടനം ചെയ്തു.നേമം കൃഷിഭവൻ ഓഫീസർ ശ്രീമാൻ മധുസൂദനൻ കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി.കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ പ്രാധാന്യവും പ്ലാവ് നട്ടു വളർത്തുന്നതിൻ്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.തുടർന്ന് കുട്ടികൾ മുൻകൈയെടുത്ത് പലതരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. വനം വകുപ്പ് നൽകിയ പലതരത്തിലുള്ള വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ക്വിസ്,ചിത്രരചന,ഉപന്യാസരചന തുടങ്ങിയവ നടത്തി.പരിസ്ഥിതിദിനറാലി നടത്തി.

ഹിരോഷിമാദിനം

സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനം ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.

സ്വാതന്ത്ര്യദിനം

ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് പതാകയുയർത്തി.കൗൺസിലർ ശ്രീ.വിജയൻ,പിടിഎ പ്രസിഡൻ്റ് ശ്രീ.വിഭുകുമാർ തുടങ്ങിയർ സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.

ഹൈടെക് ക്ലാസ്സ്

പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായി ഒരു ക്ലാസ്സ്റൂം ഹൈടെക്ക് ആക്കി മാറ്റി.രണ്ട് ക്ലാസ്സുകൾകൂടി ഹൈടെക്ക് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഹോർട്ടികൾച്ചറൽ തെറാപ്പിഗാർഡൻ

സി ഡബ്ല്യു എൻ കുട്ടികൾക്ക് വേണ്ടി ഹോർട്ടികൾച്ചറൽ തെറാപ്പിഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനമാണ് ഇതിൻ്റെ ലക്ഷ്യം.റിസോഴ്സ് അധ്യാപികയായ ശ്രീലതടീച്ചറുടെ നേതൃത്ത്വത്തിൽ കുട്ടികൾ ഉദ്യാനം പരിപാലിച്ചുപോരുന്നു

.