ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

'റെഡ് ക്രോസ്'

2014-2015 അദ്ധ്യയനവ൪ഷത്തിൽ ശ്രീ രാജ് മോഹൻ സാറിന്റെ നേത്രത്വത്തിൽ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി .2016-2017 ൽ അവ൪ സി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു .സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്..റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സഹജീവികളുടെ യാതനകളിൽ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. പെരുങ്കടവിള ഹെൽത്ത്സെൻററുമായി ചേർന്നു യോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോർത്ത്, സോപ്പ്, ബഡ്ഷീറ്റ്) നൽകുകയും ചെയ്തു. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു.

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ സ്കൂൾവിദ്യാർത്ഥികൾ ​ഒരു മോഡൽ പാർലമെൻ്റ് കൂടുകയുണ്ടായി .വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ യഥാർത്ഥ നിയമസഭാ സമ്മേളനത്തിൻ്റ അതേ മാതൃകയിൽ വിദ്യാർത്ഥികൾ ഭംഗിയായി ഭയം അൽപവുമില്ലാതെ അവതരിപ്പിച്ചു

]