ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്ബ് 9-06-2019 തിങ്കളാഴ്ച 1-15 PM ന് 2019-20വർഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തിൽ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.ഗണിതപഠനം രസകരമാക്കി കുട്ടികൾക്ക് അതിനോടുള്ള ഭയമകറ്റുക, ഗണിതപഠനത്തിൽ താൽപര്യം വളർത്തുക,പ്രശ്നങ്ങളെ യുക്തിപരമായി പരിഹരിക്കുന്നതിനും ക്രിയാത്മകമായി നിർവഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക,നിത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ അവ പരിഹരിക്കുവാനുള്ള കഴിവുനേടുക മുതലായവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക,കണക്കിലെ എളുപ്പവഴികൾ പരിശീലിപ്പിക്കുക,ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുകഎന്നിവയായിരുന്നു ലക്ഷ്യങ്ങൾ ഹൈടെക്ക് ക്ളാ സ്സുകളുടെ സഹായത്തോടെഫലപ്രദമായി നടന്നു വരുന്നു ഗണിത ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഗണിത ക്ലബ് അംഗങ്ങൾ ഒത്തുചേരുകയും വിവിധ ഗ്രൂപ്പുകൾ ഗണിതപുസ്തക പരിചയപ്പെടുത്തലും പാരായണവും നടത്തുകയും ഗണിതക്വിസ് തയ്യാറാക്കി അവതരിപ്പിക്കുന്നു.ജ്യോമട്രിക് പാറ്റേണുകൾതയ്യാറാക്കി വിവരിക്കുന്നു.ജെ ഫ്രാക്ഷൻ ലാബ്,ജിയൊജിബ്രാ ഇവ ഉപയോഗിക്കാൻ ഗണിത അദ്ധ്യാപകരായ ഷീബ, ഇന്ദുലേഖ കുട്ടികളെ സഹായിക്കുന്നു. ഗണിത അദ്ധ്യാപികയായ ഇന്ദുലേഖയാണ് 2021-22 ലെ ഗണിത ക്ലബ്ബ് കൺവീനർ.2022 -2 3ലെ ഗണിത ക്ലബ്ബ് കൺവീനർ സംഗീത ടീച്ചർ ആണ്.സ്കൂൾ ശാസ്ത്രമേളയിലും സബ്ജില്ല ശാസ്ത്രമേളയിലും സജീവസാനി ധ്യം ഉണ്ടായിരുന്നു. കൂടാതെ 2022 -2 3ലെ സബ്ജില്ല ഗണിത ശാസ്ത്രമേള ഈ സ്കൂളിൽ വച്ചായിരുന്നു നടന്നത്.നമ്പർ ചാർട്ടിന് നമ്മുടെ സ്കൂളിലെ 10-ാം ക്ളാസ് വിദ്യാർത്ഥിനി ഹിമക്ക് ഒന്നാം സ്ഥാനം ലഭിച്ചു.എഗ്രേഡും ഉണ്ടായിരുന്നു.