ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്. 1857ൽ ഇംഗ്ലണ്ടിൽ ജനിച്ച ബേഡൻ പൗവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെൺകുട്ടികൾക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ൽ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയിൽ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തിൽ വളരെ നല്ല നിലയിൽ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു പെൺകുട്ടികളിൽ ശാരീരികവും മാനസികവും ധാർമ്മികവും ആയ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വർഷവും രാജ്യപുരസ്കാർ രാഷ്ട്രപതി പുരസ്കാർ എന്നീ അവാർഡുകൾ നമ്മുടെ കുട്ടികൾ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളിൽ നിന്നുള്ള നിർദേശപ്രകാരം കുട്ടികളെ പരിശീലങ്ങൾക്കായി വിവിധക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വർ‍ഷം ഇത്തരത്തിൽ 2 ക്യാമ്പുകൾ ഈ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. 16 ഗൈഡ്സും 5 സ്കൗട്ടും രാജ്യപുരസകാർ ടെസ്റ്റിൽ പങ്കെടുത്തു. 10 ഗൈഡ്സ് രാഷ്ട്രപതി പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തു