ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1965ൽ ഇത് യു.പി. സ്കൂളായി ഉയർത്തി. ആദ്യത്തെ പ്രഥമാധ്യാപകൻ ഒരു മുസ്ലീം പണ്ഡിതനാണെന്ന് അറിയൂ. ന്നു. ആദ്യത്തെ വിദ്യാർഥി പാങ്ങപ്പാറ മുറി ചെക്കാല വിളാകത്തു വീട്ടിൽ കൊച്ചുപിള്ള രാമകൃഷ്ണൻ മകൻ ആർ. സോമൻ ആണ്. 1985 വരെയും ശ്രീകാര്യം പഞ്ചായത്തിൽ ഒരു ഗവൺമെന്റ് ഹൈസ്കൂളുണ്ടായിരുന്നില്ല. കുട്ടികൾ വളരെയധികം യാത്ര ചെയ്ത് ക്ലേശിച്ചാണ് സ്കൂളിലെത്തി യിരുന്നത്. ഇതിന് പരിഹാരമായി 1985-ൽ ഹൈസ്കൂളായി

അപ്ഗ്രേഡ് ചെയ്തു. ശ്രീ ശ്രീധരൻ പോറ്റി, ശ്രീ എം.ആർ. കുറുപ്പ്, ശ്രീ ഗോപിനാഥൻ, ശ്രീകാര്യം രാമചന്ദ്രൻ തുടങ്ങി യവരാണ് ഇതിനായി പ്രവർത്തിച്ചത്. ആദ്യ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഗോപിനാഥൻ ആയിരുന്നു.

ഭൂഗർഭ ജലസർവശാസ്ത്രജ്ഞൻ ഡോ. വിനയചന്ദ്രൻ, ദേശീയ അധ്യാപക അവാർഡും സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾക്ക് പ്രസിഡന്റിൽ നിന്ന് അവാർഡും നേടിയ സാരിയോസ്, പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രാധാകൃഷ്ണൻ നായർ, പോലിസ് ഓഫീസർമാരായ ശ്രീ സലിം, ഓമനക്കുട്ടൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്


സ്കൂൾ ബ്ലോഗ് https://ghssree.blogspot.com/