ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം  നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന  വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട. 1913 -14 കാലഘട്ടത്തിൽ  കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ  ഈ സ്കൂൾ 1974-ലാണ് ഇന്നത്തെസ്ഥിതിയിൽ ഗവൺമെന്റ് ഗേൾസ്  ഹൈസ്കൂളായി മാറിയത്.

ഓൺലൈൻ ക്ലാസുകൾ

ഇവിടെ   പ്രൈമറി വിഭാഗത്തിൽ ഏകദേശം 230 ഓളം കുട്ടികൾ പഠിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം അടച്ചിടേണ്ട അവസ്ഥ വന്നതിനാൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. കുട്ടികളുടെ  പഠനത്തിന്  യാതൊരു തടസ്സവും വരാതിരിക്കുന്നതിന് വേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസിന്റെ  പ്രയോജനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കെല്ലാം ഫോൺ ലഭ്യമാക്കി. ഓരോ മാസവും ഓൺലൈൻ ക്ലാസിന്റെ വിലയിരുത്തലിനു വേണ്ടി ക്ലാസ് പിടിഎ കൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. ക്ലബ്ബുകളുടെ പ്രവർത്തനം പുനസംഘടിപ്പിച്ചു. 

ശാസ്ത്രരംഗം

ശാസ്ത്രരംഗത്തിന്റെ  ഉദ്ഘാടനം ഓഗസ്റ്റ് ഒന്നാം തീയതി ഐഎസ്ആർഒ സയന്റിസ്റ്റ് ശ്രീ ഷാജി സൈമൺ സർ നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ  ഭാഗമായി പതാക നിർമ്മാണം,, ക്വിസ് മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ  ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ നടത്തി.

വീട് ഒരു വിദ്യാലയം

കുട്ടികളുടെ പഠനകാര്യങ്ങളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി ഗവൺമെന്റ് ആരംഭിച്ച പദ്ധതിയായ "വീട് ഒരു വിദ്യാലയം" നമ്മുടെ സ്കൂളിലും നടന്നുവരുന്നു. ഇതിന്റെ സ്കൂൾതല ഉദ്ഘാടനം സെപ്റ്റംബർ ഒന്നാം തീയതി ആറാം സ്റ്റാൻഡിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ വച്ച് വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധർ നിർവഹിച്ചു. തുടർന്ന്  ഓരോ വിഷയത്തിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഏറ്റെടുത്തു കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഇതൊരു തുടർപ്രവർത്തനമായി നടന്നുവരുന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെയുള്ള പഠനരീതി കുട്ടികൾക്ക്  വളരെ താല്പര്യം ഉളവാക്കുന്നു.

സ്വാതന്ത്ര്യത്തി ന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടത്തിവരുന്ന "അമൃത ഉത്സവം" സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 7 മണിക്ക് എല്ലാ കുട്ടികളുടെയും വീട്ടിൽ അമൃത ജ്വാല തെളിയിച്ചുകൊണ്ട് ആരംഭിച്ചു. തുടർന്ന്  കേരളത്തിലെ നവോത്ഥാന നായകന്മാരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യശാസ്ത്ര അധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.

സുരിലി ഹിന്ദി

ഹിന്ദി പഠനം രസകരം ആക്കുന്നതിനു വേണ്ടി "സുരിലി ഹിന്ദി" എന്ന പദ്ധതി ആരംഭിച്ചു.

ഹലോ ഇംഗ്ലീഷ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന  പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് വായിക്കുക



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം