ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ തയ്യാർ.....

   പേരൂർക്കട ഗേൾസ്  ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ ഹയർസെക്കന്ററി വിഭാഗത്തിലെ ആദ്യയൂണിറ്റ് ആയി 2015 ൽ ആണ് രജിസ്റ്റർ ചെയ്തത്.

കുട്ടികളിൽ അച്ചടക്കം, സേവനമനോഭാവം, ദേശസ്നേഹം, സഹജീവി കാരുണ്യം എന്നിവ വളർത്തുകയും ഏതു പ്രതിസന്ധിയെയും നേരിടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, രക്തദാന മെഡിക്കൽ ക്യാമ്പുകൾ അഗതി മന്ദിര സന്ദർശനം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ എല്ലാവർഷവും ചെയ്തു വരുന്നു. ഇതു കൂടാതെ സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഗൈഡിംഗ് പ്രവർത്തനത്തിന് കഴിയുന്നു. 32 വിദ്യാർത്ഥിനികളുടെ ഒരു കമ്പനി ആണ് നിലവിലുള്ളത്. ഈ ഗൈഡുകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് ലീഡർഷിപ് ക്യാമ്പുകൾ നൽകുന്നു. ഇങ്ങനെ മികച്ച ഒരു പൗരനെ വാർത്തെടുക്കുന്നതിനു വേണ്ട പരിശീലനം ഈ പ്രസ്ഥാനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നു.