ഗവൺമെന്റ് യു പി എസ്സ് എറികാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924-ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് എറികാട്എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല്  ക്ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു .