ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രത്തിലെ സങ്കീർണമായ  ക്രിയകൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ , ഗണിതശാസ്ത്രക്ലബ്ബിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു . ഗണിത പസിലുകൾ , ജ്യാമിതീയ നിർമ്മിതികൾ , നമ്പർ ചാർട്ട് , ക്വിസ്സ് മത്സരങ്ങൾ എന്നിവ ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ ഗണിത ക്ലബിന്റെ ഉദ്ഘാടനം നടത്തുക ഉണ്ടായി. ഗണിത ശാസ്തദിനം – ഡിസംബർ22.  ഈ ദിനമാണ് സംഖ്യ ശാസ്ത്രതിന് വിലപ്പെട്ട അറിവുകൾ നൽകിയ രാമാനുജന്റെ ജൻമ ദിനം. അതേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്, പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ - ബ്രഹ്മഗുപ്തൻ എന്നിവരെ കുറിച്ചു പ്രതിപാദിക്കുകയും കുട്ടികൾക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധതരം ഗണിത എളുപ്പമാർഗ രീതികൾ, കണക്കുകൾ, ചതുഷ്ക്രിയ രീതികൾ എന്നിവ പരിചയപെടുത്തുകയും അവരെ മാതൃക ചോദ്യങ്ങൾ നൽകുകയും ചെയ്തു.