ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭാഷ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ  ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു . മലയാളം , ഇംഗ്ളീഷ് , ഹിന്ദി എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാ നൈപുണ്യം കൈവരിക്കുന്നതിന് കഥാരചന , കവിതാരചന , പ്രസംഗമത്സരം, ഉപന്യാസരചന , എന്നിവയും , പൊതുവിജ്ഞാനം വര്ധിപ്പിക്കുന്നതിനുവേണ്ടി ക്വിസ്സ് മത്സരവും , ഭാഷ ക്ലബ്ബിന്റെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു . വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്‌റൂം വായനമൂലയും ഭാഷാലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു . വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾതലത്തിൽ ''സർഗ്ഗവേള'' , ''ബാലസഭ'' എന്നീ വേദികളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ദൈനദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന പദങ്ങൾ, വാചകങ്ങൾ, എന്നിവ ഉപയോഗിക്കാനും ആശയവിനിമയം ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കുന്നു. വെക്കേഷൻ ക്ലാസ്സുകളിൽ കുട്ടികൾക്ക് ഗ്രാമർ ക്ലാസ്സ്‌കൾ നൽകിവരുന്നു.ഓരോ ക്ലാസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് കോർണറുകളിൽ കുട്ടികൾ അവരുടെ ഇഷ്ടാനുസരണം രചനകൾ ഒരുക്കിയിരിക്കുന്നു

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരകാർഡുകൾ ഉപയോഗിച്ച് അക്ഷരം പഠിപ്പിക്കുന്നു. ചിത്രങ്ങൾ കാണിച്ചു വാക്കുകൾ പഠിപ്പിക്കുന്നു. ഓരോ ദിവസവും നാം ഉപയോഗിക്കുന്ന സാധനങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വീട്ടിലെ സാധനങ്ങൾ എന്നിവ പറയുവാൻ പഠിപ്പിക്കുന്നു. പദങ്ങളിലൂടെ ചെറിയ വാക്യങ്ങൾ പഠിപ്പിക്കുന്നു. സുരേലി ഹിന്ദിയുടെ കവിതകൾ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്നു. ഓരോ ദിനചാരണങ്ങളിലൂടെ അധികമായി ഹിന്ദി മനസ്സിലാക്കുവാനും സഹായകമാകുന്നു. ദിനചാരണങ്ങൾ പോസ്റ്ററുകളിലൂടെയും സന്ദേശ വാക്യങ്ങളിലൂടെയും മനസിലാക്കി ചെയ്യുവാൻ കഴിയുന്നു

വായനദിനം : കൃതിക ഗോമതി : ക്ലാസ് 3