ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


     ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി വിനിത  റ്റീച്ചറിന്റെ  നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെ  ക്ലാസ്സിലെ  കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു.  ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ അംസബ്ലിയിലും ഒരു ഗണിതശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു. 
     9-07-2018 നു ഗണിതശില്പശാല ഹയർസെക്കന്ററി അധ്യാപിക മിനി ലോറൻസ് ടീച്ചറിന്റെ അധ്യക്ഷതയിൽ എം.എച്ച് വില്യം സർ ഉദ്ഘാടനം നടത്തി. 5 മുതൽ 8 വരെയുള്ള കുട്ടികൾക്ക് ഗണിതം മധുരമാക്കുന്നതിന് ടീച്ചിംഗ്എയ്ഡ് ഉണ്ടാക്കുന്ന ശിലപശാലയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബി.ആർ.സി ആർ.പി ആയ ശ്രീമതി അനന്തപത്മജ ടീച്ചർ വളരെ രസകരമായ ക്ലാസ് എടുത്തു. 10 മണിമുതൽ 3മണിവരെ തുടർന്ന ക്ലാസ്സിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
     21-07-2018 നു ഗണിതശാസ്ത ക്വിസും 26-07-2018 ഗണിതശാസ്ത്ര പ്രദർശനമേളയും നടത്തി. പ്രദർശനമേള എച്ച്.എം നിർവ്വഹിച്ചു. കുട്ടികൾ നിരവധി ഗണിതപരമായ പ്രദർശനവസ്തക്കൾ അവതരിപ്പിച്ചു. ഗണിതശില്പശാലയിൽ നൽകിയ ക്ലാസിന്റെ പ്രതിഫലനമായി നിരവധി എയ്ഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു.
     06-08-2018 നു ഗണിതശാസ്ത്ര മേളയ്ക്ക് പ്രാധാന്യം എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു ഗണിതശാസ്ത്ര സെമിനാർ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ നെട്ടത്താന്നി ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോൺ വില്യം സർ ഉദ്ഘാടനം ചെയ്തു. സർവ്വീസിൽ നിന്നു വിരമിച്ച ഗണിത ശാസ്ത്ര അധ്യാപകനായ ലോറൻസ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തി. ഇതിൽ സാർ ഗണിതത്തിലെ കുറുക്ക് വിദ്യകൾ കുട്ടികൾക്കായി പങ്കുവച്ചു. ഗണിതമേളകളുടെ പ്രാധാന്യവും അതിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോ ഇനങ്ങൾ എന്താണെന്നും അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നതിനെ കുറിച്ചും വിശദീകരിച്ചു. കുട്ടികൾ ചില പുതിയ സംഖ്യാ പാറ്റേണുകൾ അദ്ദേഹം നൽകി ക്ലാസ് വളരെ പ്രയോജനകരമായിരുന്നു.