ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് (2021-2022)

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അബ്ദുൽ കലാം ഓർമ്മ ദിനം ചാന്ദ്രദിനം തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൾ ക്ലബ്ബ് പ്രവർത്തനം എത്തിക്കുന്നു.

വീട്ടിൽ ഒരു പരീക്ഷണശാല

വീട്ടിൽ നിന്ന് ഒരു പരീക്ഷണം വീട്ടിലെ ശാസ്ത്ര മൂല തുടങ്ങി ഓൺലൈൻ പഠന കാലങ്ങളിലും ശാസ്ത്രത്തെ കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കാൻ ശാസ്ത്ര ക്ലബ്ബിന് സാധിക്കുന്നുണ്ട്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

ഇൻസ്പെയർ അവാർഡ് 2021 ന് വിജയനാഥ് തിരഞ്ഞെടുക്കപ്പെട്ടു.