ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ജാഗ്രതാ സമിതി രൂപീകരണം ശേഷം സമിതിയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചു.

ലഹരിവിരുദ്ധ ക്യാമ്പെയ്ൻ

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായുള്ള കേരളമൊട്ടുക്കുമുള്ള ക്യാമ്പയിൻ വേണ്ടി നടത്തിയ അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മുഴുവൻ അധ്യാപകരും പങ്കെടുക്കുകയുണ്ടായി.ലഹരിയുടെ വേരറുക്കുന്ന യജ്ഞത്തിൽ കുട്ടികളും സജീവമായി പങ്കാളികളായി.

ലഹരി വിരുദ്ധ റാലി

ഒക്ടോബർ ആറിന് എസ് പി സി, എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് ജെ ആർ സി, മറ്റു കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ലഹരി വിരുദ്ധ പദയാത്ര നടത്തി.

പോസ്റ്റർ രചന

  ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. കുട്ടികളിൽ നിന്നും ലഭിച്ച രചനകളുടെ പ്രദർശനവും സ്കൂളിൽ നടത്തി.