ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ശിശുദിനം വിതുര വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി അനസ്യ അജയന്റെ ജീവിതത്തിൽ കരുതലിന്റെയും സ്‌നേഹത്തിന്റെയും തണൽ വിരിച്ച ദിവസമാണ്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് അനസ്യ.

സ്വപ്‌നഭവനത്തിന്റെ താക്കോൽദാനം
വിതുരയിൽ നിർവഹിച്ചു.

അച്ഛന്റെ വിയോഗത്തെ തുടർന്ന് അനസ്യയുടെ വീട് സന്ദർശിച്ച അധ്യാപകരും സുഹൃത്തുക്കളുമാണ് സുരക്ഷിതത്വമുള്ള വീടിന്റെ ആവശ്യകത മനസിലാക്കുന്നത്. തുടർന്ന് വിതുര വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീം മുൻകൈയെടുത്ത് എട്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ വീട് പണിതു നൽകി. സ്‌കൂൾ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി സ്വരൂപീച്ച തുകയോടൊപ്പം, അധ്യാപകരുടെയും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സ്‌നേഹവിഹിതം കൂടി ചേർന്നതോടെ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പച്ചയിൽ അനസ്യക്ക് സ്വപ്‌നഭവനം ഉയർന്നു. 100 ദിവസത്തിനുള്ളിലാണ് പണി പൂർത്തിയാക്കിയത്.