ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബ്

പ്രധാനമായും വിനോദത്തിനും ആനന്ദത്തിനു പഠനത്തിനുമായി സ്വന്തം നാട് വിട്ട് നടത്തുന്ന യാത്രകളാണ് വിനോദസഞ്ചാരം അല്ലെങ്കിൽ ടൂറിസം എന്ന് അറിയപ്പെടുന്നത്.

സ്കൂളിലെ ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന ടൂറുകളും ത്രിദിനടൂറുകളും നടന്നു വരുന്നു.

2021 വരെയുള്ള കൺവീനർ ശ്രീ.സുരേന്ദ്രൻ സാറായിരുന്നു. നിലവിൽ ശ്രീ.ജോർജ്ജ് വിൽസൻ സാറിനാണ് ഈ ക്ലബിന്റെ ചുമതല.

ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവ് സ്ക‍ൂൾ നെയ്യാർ ഡാമിനോടനുബന്ധിച്ചുള്ള മേഖലയിലാണ്... പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട് .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്

ചിത്രശാല - നൊസ്റ്റാൾജിയ