ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.സി.സി
2023-20242022-2023 പ്രവർത്തനങ്ങൾമുൻകാലപ്രവർത്തനങ്ങൾചിത്രശാല
  • കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു.നിലവിൽ എൻ.സി.സിയുടെ കരുത്തുറ്റ സാരഥി ശ്രീ.ശ്രീകാന്ത് സാറാണ്
  • 4 കേരള ബറ്റാലിയൻ എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്.
  • കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി.
  • സ്കൂൾതലത്തിൽ എൻ സി സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ)
  • സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും[1] അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാ[2]ണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ)
  • ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്.




അവലംബം

  1. സ്റ്റാഫ് സെക്രട്ടറിയായും എൻ സി സി എ എൻ ഒ യായും സ്തുത്യർഹമായ സേവനത്തിനുശേഷം ട്രാൻസ്ഫറായി നെയ്യാറ്റിൻകര സ്കൂളിലേയ്ക്ക് പോയി.
  2. ഗവ.വി.എച്ച്.എസ്.എസിലെ ഊർജ്ജസ്വലനായ ഇംഗ്ലീഷ് അധ്യാപകൻ,നിലവിൽ എൻ സി സി എ എൻ ഒ