ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/അപ്പർ പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ ഹൈസ്കൂളിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കമായതിനാൽ അപ്പർപ്രൈമറി വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഭാഗമാണ്.

2023-2024 പ്രവർത്തനങ്ങൾ

ഓണക്കാർഡ് നിർമാണം

ശുചിത്വമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കാർഡ് നിർമാണം മത്സരം നടത്തി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ശ്രീമതി.കുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് വിജയകരമായി തീർന്നു.പലതരത്തിലുള്ള കാർഡുകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ എടുത്തുകാണിക്കുന്നവയായിരുന്നു.

ഓണം2023

2023 ലെ ഓണം സാഘോഷമായി കൊണ്ടാടിക്കൊണ്ട് യു പി കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.യു പിയിലെ കുട്ടികളുടെ മനോഹരമായ നൃത്തവും അത്തപ്പൂക്കളങ്ങളും എല്ലാവരെയും ആക‍ർഷിച്ചു.

2022-2023 പ്രവർത്തനങ്ങൾ

വായനാചങ്ങാത്തം

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടത്തിയ വായനാചങ്ങാത്തത്തിൽ വീരണകാവ് സ്കൂളിലെ പ്രൈമറിവിഭാഗത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾ വിജയകരമായി വായനാമികവ് തെളിയിക്കുകയും സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറിൽ നിന്നും കരസ്ഥമാക്കുകയും ചെയ്തു.വായനയുടെ പ്രാധാന്യവും പ്രസക്തിയും വിദ്യാർത്ഥികളിലെത്തിക്കാൻ വായനാചങ്ങാത്തം സഹായകരമായി.വായനയും എഴുത്തും സർഗവാസനകളെ വളർത്തുക മാത്രമല്ല ഒരു വ്യക്തിയുടെ മനസിനെ ക്രയാത്മകമായി പ്രതികരിക്കാൻ സഹായകമാണെന്നതിൽ സംശയമില്ലയെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ അഭിപ്രായപ്പെട്ടു.

പഠനോത്സവം

ശാസ്ത്രദിനം 2023

ശാസ്ത്രദിനം വളരെ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി.യു പി വിങ്ങിലാണ് പ്രദർശനം നടന്നത്.ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം നടത്തിയ പ്രദർശനം കുട്ടികളുടെ പങ്കാളിത്തം കാരണം വ്യത്യസ്തമായി.പലതരത്തിലുള്ള സ്റ്റിൽ മോഡലുകളും വർക്കിംഗ് മെഡലുകളുമായി കുട്ടികൾ ശാസ്ത്രാഭിരുചി പ്രദർശിപ്പിച്ചു.

കേരളസംസ്ഥാന ജൈവവൈവിധ്യകോൺഗ്രസിലെ പങ്കാളിത്തം

ഏഴാം ക്ലാസിലെ പ്രണവും ആറാം ക്ലാസിലെ പ്രണയയും ജൈവജൈവിധ്യബോർഡിന്റെ പ്രോജക്ട് അവതരണത്തിൽ ജില്ലാതലത്തിൽ പങ്കെടുക്കുകയും സ്കൂളിന്റെ യശസ് ഉയർത്തികൊണ്ട് 2023 ഫെബ്രുവരി 18 മുതൽ 20 വരെ കോഴിക്കോട് ഗവ.ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ വച്ച് നടന്ന കേരളസംസ്ഥാന ജൈവവൈവിധ്യകോൺഗ്രസിൽ"കാർഷികജൈവവൈവിധ്യം-ഭക്ഷ്യസുരക്ഷയ്ക്കും മനുഷ്യരാശിയുടെ നിലനിൽപ്പിനും എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ബോർഡിന്റെ പ്രസിദ്ധീകരണത്തിൽ ഈ പ്രോജക്ട് ഉൾപ്പെടുത്തുകയും ചെയ്തു.

ശാസ്ത്രമേള

കായികമേള

കലോത്സവം

യു.എസ്.എസ് പരിശീലനം

ഗോടെക്

സുരീലി ഹിന്ദി

ഹൈടെക് ക്ലാസ് മുറികൾ

ഭൗതികസാഹചര്യങ്ങൾ

യു പി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു കെട്ടിടത്തിനകത്തു തന്നെ എല്ലാ ക്ലാസുകളും ക്രമീകരിക്കാനായത് ആർ.എം.എസ്.എ യുടെ പുതിയ കെട്ടിടം വന്നതോടെയാണ്.അതിനു മുമ്പ് സ്ഥലപരിമിതി അനുഭവിച്ചിരുന്ന യു.പി.വിഭാഗത്തിന് ഈ കെട്ടിടം പുത്തൻ ഉണർവ് നൽകിയെന്നതിൽ സംശയമില്ല.

ആർ.എം.എസ്.എ കെട്ടിടം

വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതുമായ വലിയ മുറികളുള്ള ഈ കെട്ടിടത്തിൽ 5,6,7 ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.

ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഒന്നാം നിലയിൽ രണ്ടും ഉൾപ്പെടെ നാലു ക്ലാസ് റൂമുകളാണ് ഇതിലുള്ളത്.ബയോബബിൾ ആയതിനാൽ കുട്ടികൾക്ക് ആവശ്യമുള്ളത്ര അകലം പാലിച്ചിരിക്കാൻ ഈ കെട്ടിടം സഹായകമാണ്.

ശുചിമുറികൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളാണുള്ളത്.കെട്ടിടത്തിന്റെ മുൻഭാഗത്തായിട്ടാണ് ഇൻസിലേറ്റർ ഉൾപ്പെടെയുള്ള പെൺസൗഹൃദടോയ്‍ലറ്റുകളുടെ സ്ഥാനം.

ആൺകുട്ടികളുടെ ടോയ്‍ലറ്റ് ഇടതുവശം ചേർന്നാണ് സ്ഥിതിചെയ്യുന്നത്.

കളിസ്ഥലം

ചെറിയ ഒരു മൈതാനം കെട്ടിടത്തിന്റെ മുൻവശത്തായി നിലവിൽ ഉണ്ട്.പിന്നീട് നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇത് ഉപയോഗിക്കാനാകില്ല.കുട്ടികൾക്ക് സ്കൂളിന്റെ പ്രധാന കളിസ്ഥലം പി.ടി അധ്യാപകന്റെ സഹായത്തോടെ ഉപയോഗിക്കാൻ സാധിക്കുന്നു.

ലൈബ്രറി

യു.പി.വിഭാഗം കുട്ടികൾ ഗ്രന്ഥപ്പുര പദ്ധതിയിലൂടെ സ്വന്തമാക്കിയ പുസ്തകങ്ങളുടെ ഒരു ലൈബ്രറി വീട്ടിലുണ്ട്.മാത്രമല്ല ക്ലാസ് ലൈബ്രറികളും കുട്ടികൾ ഉപയോഗിച്ചുവരുന്നു.എന്നാൽ കൂടുതൽ പുസ്തകങ്ങൾക്കായി സ്കൂളിന്റെ പൊതുലൈബ്രറിയെയാണ് കുട്ടികൾ ആശ്രയിക്കുന്നത്.ഓരോ ക്ലാസിനും ലൈബ്രേറിയൻ ഓരോ സമയം നൽകിയിട്ടുണ്ട്.അതനുസരിച്ചാണ് കുട്ടികൾ ലൈബ്രറിയിലെത്തുന്നത്.

യു പി വിഭാഗം അധ്യാപകർ

പ്രവർത്തനങ്ങൾ

വായനാമരം

  • കുട്ടികൾ മരത്തിന്റെ ചില്ലകളിൽ വാക്കുകൾ,അക്ഷരങ്ങൾ,സാഹിത്യകാരന്മാർ അവരുടെ കൃതികൾ എന്നിവ കൊണ്ട് അലങ്കരിച്ചു.
  • ഓരോ ഭാഷയ്ക്കും പ്രത്യേകം തയ്യാറാക്കി

സാഹിത്യക്യാമ്പ്

ലൈബ്രറിശാക്തീകരണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുസ്തകങ്ങൾ തയ്യാറാക്കുന്നതിലേയ്ക്കായി രചനകൾ ക്ഷണിച്ചപ്പോൾ അഞ്ച് എ യിലെ ശബരിനാഥിന്റെ പ്രതീക്ഷ എന്ന കഥ തിരഞ്ഞെടുക്കപ്പെട്ടു.ഇവർക്കായി ചാലയിൽ നടന്ന സാഹിത്യക്യാമ്പിൽ പങ്കെടുത്തു.

മക്കൾക്കൊപ്പം

കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സഹകരണത്തോടെ 25/08/2021 ൽ മക്കൾക്കൊപ്പം എന്ന രക്ഷകർത്തൃശാക്തീകരണ പരിപാടി നടത്തി.

ഹെഡ്‍മാസ്റ്റർ സിനിമയിൽ യു പി യിൽ നിന്നുമുള്ള കൊച്ചുമിടുക്കിയും
ഹെഡ്‍മാസ്റ്റർ സിനിമയിൽ യു പി യിൽ നിന്നുമുള്ള കൊച്ചുമിടുക്കിയും

ക്ലാസുകൾ

കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.

ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.

കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.

ഓൺലൈൻ ക്ലാസുകൾ

കൃത്യമായടൈംടേബിളോടെ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു.

ഓഫ്‍ലൈൻ ക്ലാസുകൾ

ബയോബബിളനനുസരിച്ചാണ് ക്ലാസുകൾ

പോഷകാഹാരം

ഉച്ചയ്ക്ക് കുട്ടികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോഷകാഹാരം നൽകിവന്നിരുന്നു.

ദിനാചരണങ്ങൾ

ഗണിതക്ലബ്

ഗണിതക്ലബ് ഗണിതരൂപങ്ങൾ നിർമാണം,ചാർട്ട് നിർമാണം ഇവ നടത്തി.

ചിത്രശാല