ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ


ലോകമാകെ ഭീതി പടർത്തിയ കൊറോണാ വൈറസിനെ നേരിടാനുള്ള ശ്രമത്തിൽ ആണല്ലോ നമ്മൾ, ജലദോഷം മുതൽ സാർ സും മെർ സും പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നവയാണ് കൊറോണ വൈറസ് സുകൾ പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾക്കാണ് ഇവ കാരണമാകുന്നത്. കൊറോണ വൈറസ് കളുടെ കൂട്ടത്തിൽ ഏറ്റവും പുതിയതായി ജനിതക മാറ്റം സംഭവിച്ച രൂപപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ് 19. പനിയും തൊണ്ടവേദനയും ആണ് പ്രാഥമിക ലക്ഷണങ്ങൾ കടുത്ത തലവേദനയും ക്ഷീണവും ശ്വാസതടസ്സവും തുടർന്ന് കണ്ടുവരുന്നു. വയറിളക്കം,ദഹനപ്രശ്നങ്ങൾ, പേശി വേദന എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. രോഗിയിൽ നിന്നുള്ള സ്ര വ കണങ്ങൾ നേരിട്ട് ശരീരത്തിലെ താ തിരിക്കാൻ കുറഞ്ഞത് ഒന്നര മീറ്റർ എങ്കിലും അകലത്തിൽ ആളുകളോട് പെരുമാറുക. ഹസ്തദാനം ഒഴിവാക്കുക. കെട്ടിപിടിക്കലും തോളിൽ കയ്യിട ലും വേണ്ട. ഇടയ്ക്കിടെ കൈ കഴുകുക കണ്ണിലും മൂക്കിലും ചുണ്ടിലും കൈ കൊണ്ട് തൊടാതെ ഇരിക്കുക. ചുമക്കുക യോ തുമ്മുക യോ ചെയ്യുമ്പോൾ വായും മൂക്കും തൂവാല യോ ടിഷ്യു വോ കൊണ്ട് മൂടി പിടിക്കുക. ശേഷം തൂവാലയും ടിഷ്യു വും അലക്ഷ്യമായി ഇടാതെ സുരക്ഷിതമായി കളയുക. നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് കരുതലോടെ മുന്നേറാം. 😷😷


ആഷ്ലി ഷിബു
10 A1 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം