ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്  --- പാറശാല
  കുളങ്ങളും ,വയലേലകളും ,തെങ്ങും ,കവുങ്ങും ,മാവും ,പ്ലാവും നിറഞ്ഞ സുന്ദരിയായ പാറശാല ഗ്രാമം .ഈ ഗ്രാമത്തിന് സൗന്ദര്യം കൂട്ടാൻ എന്നവണ്ണം ആത്മനിലയം നേഴ്സറി ഗാർഡൻസ് ഈ പാറശാലയിൽ പ്രവർത്തിക്കുന്നു.എസ് എസ് എൽ സി ,എച്ച് ​എസ് എസ്, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിൽ 100% വിജയം കരസ്ഥമാക്കിയ ഗവ.വി & എച്ച്.എസ്.എസ് പാറശാല എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ സ്കൂൾ കേരളത്തിന്റെ തെക്കെ അറ്റമായ പാറശാലയിൽ സ്ഥിതി ചെയ്യുന്ന നൂറു വർഷം പിന്നിട്ട ഒരു വിദ്യാലയം ആണ്. ഈ സ്കൂൾ പാറശാല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം ആണ്.പാറശാല പോസ്റ്റോഫീസ് ജംങ്ഷനു സമീപം ഒരു മൂന്നു നില, നാല്  ഇരുനില, പൈതൃകം നഷ്ടപ്പെടാതെ പ്രൗഡിയോടെ നിലകൊള്ളുന്ന ഒരുനില കെട്ടിടം ഇവ ഈ  സ്കൂളിന്റെ സ്വത്താണ്. സമീപത്തിൽ രണ്ട് ഹൈസ്കൂളുകളും, രണ്ട് ഹയർസെക്കണ്ടറി സ്കളുകളും ഉണ്ട് .അവ ഇവാൻസ് ,എൽ എം എസ് ചെറുവാരക്കോണം എന്നിവയാണ്.അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു സർക്കാർ ഹോസ്പ്പിറ്റലും,ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതാണ്.





മതസൗഹാർദത്തിന് ഉത്തമോദാഹരണം എന്നപോലെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം,മുസ്ലീം പള്ളി, ക്രൈസ്തവ ദേവാലയം ഇവ ഈ നാടിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളിൽ ഒന്നാണ്.





കേരള തമിഴ് നാട് റീജിയനുകളുടെ ചുമതലയുള്ള ബി.എസ്.എൻ.എൽ ഓഫീസ് പാറശാല ജംങ്ഷനിലാണ് ഉള്ളത്.പഞ്ചായത്ത് ഓഫീസ് ,പോലീസ് സ്റ്റേഷൻ,ഗാന്ധിപാർക്ക് ,റെയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ്, ബസ്സ് ഡിപ്പോ ഇവ ഈ നാട്ടിന് പ്രീയപ്പെട്ടതാണ്.കലാരംഗത്ത് പ്രശസ്തയായ പാറശാല പൊന്നമ്മാൾ ഈ നാട്ടിന്റ സ്വത്താണ്. അവയവ ദാനത്തിലൂടെ യശസ് വർദ്ധിച്ച നീലകണ്ഠശർമ്മ ഇവിടുത്തുകാരനാണ്.




എസ് പി ഹോസ്പിറ്റൽ ,സരസ്വതി ഹോസ്പിറ്റൽ എന്നീ മൾട്ടീ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെയാണ്.യുവ നടി ലക്ഷമി സതീഷ് പാറശാല സ്വദേശിയാണ്.

                               ചരിത്രപരവും ഐതീഹ്യ പരവുമായ പെരുമയേറിയ നാടാണിത്.'പറയർ'എന്ന സമുദായത്തിലെ ജനങ്ങളാണ് അധികമായി ഇവിടെ വസിച്ചിരുന്നത് എന്നും ,അവർ തങ്ങളുടെ കന്നുകാലികൾക്ക് ഭക്ഷണമായ പുല്ല് ശേഖരിക്കാൻ പോകുമ്പോൾ കാട് നിറഞ്ഞ ഈ പ്രദേശത്തെ ഒരു പാറയിൽ തങ്ങളുടെ കത്തിക്ക് മൂർച്ച കൂട്ടാൻ ഉരസി എന്നും, ആ പാറയിൽ നിന്നും രക്തം വാർന്നു എന്നും ,അതിനാൽ അവിടെ ഏതോ ശക്തി ഉള്ളതായി വിശ്വസിച്ച് അവിടെ പൂജചെയ്യാൻ തുടങ്ങി എന്നും ,ഇന്നു കാണുന്ന മഹാദേവ ക്ഷേത്രം ആ സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത് എന്നുമാണ് ഐതീഹ്യം.അങ്ങനെ 'പറയരുടെശാല'  എന്നതിന്റെ അടിസ്ഥാനത്തിൽ 'പറയരുശാല 'എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്ന്  'പാറശ്ശാല' എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഐതീഹ്യം.