ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രന്ഥശാല
 നിരവധി പുസിതകശേഖരം ഉള്ളതും അതു കൈകാര്യം ചെയ്യാൻ ഒരു ലൈബ്രേറിയനും ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി  കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന  ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ എല്ലാ ക്ളാസ് മുറികളിലും വായനാമൂലയ്ക്കായി പ്രത്യേക ഷെൽഫുകൾ  നിർമ്മിച്ചു പുസ്തകങ്ങൾ ലഭ്യമാക്കികൊണ്ട് വായനയെ പ്രോത്സാഹിക്കുന്നു.കുട്ടികളുടെ പഠന ചുറ്റുപ്പാട് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒഴിവു സമയങ്ങളിൽ പുസ്തകം എടുക്കുന്നതിനും ലൈബ്രറിയിൽ  ഇരുന്ന് വായിക്കുന്നതിനും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പുരാതന ആധുനിക അത്യാധുനിക സാഹിത്യകാരന്മാരുടെ  ലോകപ്രശസ്തമായ ഗ്രന്ഥങ്ങളുടെ ഒരു വൻ ശേഖരം തന്നെ ഉണ്ട്.പല ഭാഷയിലുള്ള ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാണ്.വിവിധതരം റഫറൻസ് ബുക്കുകളും ലൈബ്രറിയിൽ ലഭ്യമാണ്.സ്കൂളിലെ മിക്കവറും കുട്ടികൾ ഇത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്