ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിൻസിപ്പൽ
പ്രിൻസിപ്പൽ

നാല്പത്തി രണ്ട് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ പതിനെട്ട് ഡിവിഷനും ,യു പി പന്ത്രണ്ട് ഡിവിഷനും നമ്മുടെ സ്കൂളിൽ നിലനിൽക്കുന്നു.കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നതിന് എല്ലാ അദ്ധ്യാപകരും അക്ഷീണം പ്രയത്നിക്കുന്നു .മികച്ച വിജയം പഠനത്തിലും മറ്റു മേളകളിലും കുട്ടികൾ കൈവരിക്കുന്നു. സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ നമ്മുടെ കുട്ടികൾ ഓവറോൾ ഫസ്റ്റ് നേടി സ്കൂളിന്റെ യശസ് ഉയർത്തി.ഇതിൽ ഒരു കുട്ടിക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു. ഈ കുട്ടി ഗ്രേസ് മാർക്കിന് അർഹയായി.കലാമേളയിൽ സബ്ജില്ലയിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനം നേടി.പ്രവർത്തി പരിചയമേളയിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടിയവർ നമുക്കുണ്ട്.എസ് പി സി, ജെ ആർ സി,ലിറ്റിൽ കൈറ്റ് തുടങ്ങിയവയും നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.

ചരിത്ര വിജയം

2018 മാർച്ചിൽ നടന്ന എസ് എസ് എൽ സി, എച്ച് എസ് എസ് , വി എച്ച് എസ് ഇ പരീക്ഷകളിൽ 100% വിജയം നേടിയ കേരള സംസ്ഥാനത്തെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതിക്ക് ഈ സ്കൂളിനെ അർഹരാക്കിയ സ്ഥാപന മേധാവികൾ അവർ....

എച്ച്.എസ്.എസ്.വിഭാഗം

  1. രാജദാസ് (പ്രിൻസിപ്പാൾ)
  2. ഏൻജലസ്.എൻ
  3. ദീപ.പി
  4. അനിത.വി
  5. പ്രീത.ജി.ബി
  6. ശ്രീജ.എൽ
  7. ബിന്ദുകുമാരി.ഡി.ആർ
  8. ദീപ്തി എസ് നായർ


സൗഹൃദ ക്ലബ്

ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനും അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

കരിയർ ഗൈഡൻസ്

ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയൻസ് വിഭാഗത്തിൽ പ്രത്യേകം ക്ലാസുകളും ജനറൽ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവ ക്ലാസ്സ് തലത്തിൽ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്

അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)

                  പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാ വിജയയികൾക്ക് സംസ്ഥാന ഗവൺമെന്റ് തൊഴിൽ നൽകുന്നു.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം