ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

ജനനം മുതൽ ഞാൻ കാണുന്ന നാടിതാ .......
അന്യനെ പോലിന്നകന്നിടുന്നു....
കോലാഹലം കൂട്ടും കവലകളെല്ലാം മൂകമായ് മണ്ണോട് തേങ്ങിടുന്നു .....
തിക്കിതിരക്കും മനുഷ്യരെല്ലാവരും
അനോന്യം നോക്കാതെ നടന്നിടുന്നു.....
ലോകം കൈ കുമ്പിലൊതുക്കിയ നേതാക്കൾ ദൈവത്തിൻ പ്രീതിക്കായ് കാത്തിടുന്നു.....
നമ്മിൽ വിതച്ചുള്ള മഹാമാരി റബ്ബേ ഈ ലോകത്തിൽ നിന്നകറ്റിടണേ......
 


ഫാത്തിമത്ത് റന- P
6-D ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത