ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/മാതൃകാലയം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃകാലയം


ഇന്നും ഞാൻ ഓർക്കും

എൻ വിദ്യാലയം

എവിടെയോ മായാതെ

തെളിയുന്ന ഓർമ്മ ആയി

എന്നും എൻ ഉള്ളിലീ

വിദ്യാലയം


തൈമാവിൻ ചോട്ടിലെ

കാറ്റു കൊള്ളാം

ഒറ്റയ്ക്കിരുന്നു ഞാൻ പാട്ടു പാടാം

തിരിയെ വരുമോ

ആ പോയ കാലം

തിരിയെ വരുമോ

എൻ ബാല്യ കാലം


ഓടി കളിച്ചോരാ പൂമുറ്റത്തു

ആടികളിച്ചോരാ പൂമുറ്റത്തു

കൂട്ടുകാർ വീണ്ടും ഒത്തു ചേരാം

ഒന്നായി നമ്മൾ ഒത്തു ചേരാം

ഒരു നൂറു മുത്തശ്ശി കഥ പറയാം

ഒരു നൂറു അപ്പൂപ്പൻ താടി പെറുക്കിടാം

എവിടെയോ മായാതെ

തെളിയുന്ന ഓർമയായ്

എന്നും എൻ ഉള്ളിലീ

മാതൃകാലയം





 


ശ്രീലക്ഷ്മി
8ബി ഗവൺമെന്റ് എച്ച് .എസ്. പെരുമ്പഴുതൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത