ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ്

ഒരു മനോഹരമായ ഗ്രാമം അവിടെ വളരെ സന്തോഷത്തിൽ കഴിഞ്ഞുകൂടുന്ന കുറേ കുടുംബം. മാതാപിതാക്കൾക്ക് ജോലിത്തിരക്ക് കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കുന്ന തിരക്ക്. എന്നാലും അവരെല്ലാം സന്തോഷം തേടുകയായിരുന്നു അങ്ങനെ ഇരിക്കേ ഒരു ദിവസം ഗൾഫിൽ നിന്ന് രാമു എന്ന ഒരാൾ ആ ഗ്രാമത്തിൽ ഗൾഫിൽ നിന്നും വന്നു ഗൾഫിൽ നിന്നും വരുന്ന അച്ഛനേ കാത്ത് ഇരിക്കുകയായിരുന്നു കുട്ടികളും വീട്ടുകാരും. വീട്ടിൽ അച്ഛൻ വന്ന ഉടനെ കുട്ടികൾ അച്ചനെ കെട്ടിപ്പിടിച്ചു. അച്ചൻ കൊണ്ടുവന്ന മിഠായികൾ പകുത്തെടുത്തു കുറച്ചുദിവസങ്ങൾക്ക് ശേഷം രാമുവിന് തലവേദനയും പനിയും പിടിപ്പേട്ടു. രാമുവിനെ വീട്ടുക്കാ൪ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ച രാമുവിനേ ഡോക്ടർ വിശദമായി പരിശോധിച്ചു. വിദേശത്ത് നിന്നാണ് രാമു എത്തിയത് എന്നറിഞ്ഞ ഡോക്ടർ കോവിഡ്-19 പരിശോധനയ്ക്ക് വിധേയനാക്കി ഐസിലേഷൻ വാർഡിലേക്ക് പ്രവേശിപ്പിച്ചു. ഇതോടൊപ്പം വീട്ടുക്കാരേയും നിരീക്ഷണത്തിലാക്കി. പരിശോധനയിൽ രാമുവിന് കോവിഡ്-19 സ്ഥിതികരിച്ചു. ആ ഗ്രാമത്തിൽരാമുവുമായി ഇടപഴകിയവരേ ആരോഗ്യവിദഗ്ദ്ധ൪ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കി എല്ലാവർക്കും രോഗം സ്ഥിതികരിച്ചു. ഇതറിഞ്ഞ ഗ്രാമവാസികൾ പരിഭ്രാന്തരായി. അവിടെ നമ്മുടെ ഭരണകൂടം ക്രിയാത്മകമായി പ്രവർത്തിച്ചു ആരും പരിഭ്രാന്തരാകേണ്ടന്നും സാമുഹികഅകലവും വ്യക്തി ശുചിത്വവും മതിയെന്നും ആരോഗ്യവകുപ്പ് നൽകി . എല്ലാവരെയും രോഗ വിമുക്തരാക്കി ഒന്നടങ്കം ജനങ്ങളെ രക്ഷിച്ചു.

വിസ്മയ
8 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ