ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മാതാവ്

പോയ കാലത്തിൻ സ്മരണ നിലനിർത്തണം
നാം പ്രകൃതിയിലലിയണം
പ്രകൃതി മാതാവിൻ മടിത്തട്ടിൽ അഭയം തേടണം
പ്രകൃതിയെ സംരക്ഷിക്കണം
പ്രാകൃതരാം മനുഷ്യർ പ്രക്യതി തൻ മാർവ്വിടത്തിൽ
വസിച്ചു ഭക്ഷിച്ചു പാനം ചെയ്തു.
രോഗമേ തു മേ ശാ തെ ആരോഗ്യ ദൃഢഗാത്രരായ്
കാലമേറെ കഴിച്ചു വൈദ്യനും ഗുരുവും ഭൂമി മാതാവു താൻ
അനുഭവപഠനം പ്രാകൃതരെ മനുജരാക്കി ഉയർത്തിയീ ധരണിയിൽ
ഉയർച്ച മനുജനെ അന്ധനാക്കി
ഭൂമി മാതാവിൻ ഹൃദയം പിളർന്നവൻ
കോട്ടകൾ, മാളുകൾ, കോംപ്ലക്സുകൾ പണിതു
പ്ലാസ്റ്റിക്കും കീടനാശിനിയും അവനു പഭോഗവസ്തുക്കളായ്
ഇവ ഭൂമിയെ അന്ധയാക്കി സംഹാരരുദ്രയാക്കി
മാതാവിൻ കോപം മക്കളെ തകർത്തു.
ഇന്നവൾ കൊറോണ തൻ നിഴലിൽ മനുജരെ പരിഹസിക്കുന്നു
അരുതേ സംഹാര മരുതേ മാതാവിൻ അനുഗ്രഹം നേടുവിൻ
നമ്മുടെ വൃദ്ധമാതാവാം ഭൂമിയെ വൃദ്ധസദനത്തിൽ തള്ളി ടാതെ പോറ്റീടം
പ്രാണൻ കൊടുത്തും
അധ്വാനിക്കാം അവൾ തൻ മടിത്തട്ടിൽ
നേടീടാം സ്വച്ഛസുന്ദരമാം നല്ലൊരു നാളയെ
ശുചിത്വം നമ്മുടെ ലക്ഷ്യമാകട്ടെ
സുന്ദര ഭൂമി നമ്മുടെ നേട്ടമാകട്ടെ
പോയീടാം ആ പഴയ കാലത്തിൽ ശാന്തസുന്ദരമാം പ്രകൃതിയിലേയ്ക്ക്.

 

ഷാരോൺ
7 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത