ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്ന ഒരു മഹാമാരി യാണ് കോവിഡ് - 19. ഈമഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളും അടിയന്തരാവസ്ഥയും ലോക് ഡൗണും ഇന്ന് പ്രഖ്യപിച്ചു കഴിഞ്ഞിരിക്കുന്നു കൊറോണ വൈറസ് വ്യാപനം ലോകത്തെ മുഴുവൻ രാജ്യങ്ങളിലേയും സാമ്പത്തി ക വളർച്ചയെ വൻ തോതിൽ ബാധിച്ചിരിക്കുകയാണ്. ലോകം 1930കൾക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നാണ് വിവിധ ഏജൻസികളുടെ റിപ്പോർട്ടുകളിൽ പറയുന്നത് ഇന്ത്യയിൽ ഗ്രാമീണ മേഖലയിലാവും ഇതിന്റെ പ്രത്യഘാതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.

കൊറോണ വ്യാപനം തടയാൻ ഇന്ത്യ രണ്ടാഴ്ച്ചത്തേയ്ക്കു കൂടി നിയന്ത്രണാതീതമായി ലോക് ഡൗൺ തുടരാൻ സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. ലോക് ഡൗൺ വിജയകരമാക്കുന്നതിൽ സർക്കാരും പൊതു ജനങ്ങളും വളരെ വലിയൊരു പങ്കു തന്നെ വഹിക്കുന്നുണ്ട്. ലോക്ഡൗണിൻ്റെ ഭാഗമായി കെ എസ് ആർ ടി സി ബസുകളുടേയും ട്രെയിനുകളുടേയും പ്രവർത്തനം പൂർണമായി നിർത്തുകയും രാജ്യം പൂർണ സ്തംഭനാവസ്ഥയിലേക്കു മാറുകയും ചെയ്തിരുന്നു. ചില സ്ഥാപനങ്ങൾ തുറന്നു പ്രവർച്ചെങ്കിലും സർക്കാർ നിയന്ത്രണ വിധേയമായാണ തുറന്നു പ്രവർത്തിച്ചത്. നിരവധി പ്രവാസികൾ സ്വന്തം നാട്ടിലേയ്ക്കു തിരിച്ചുവരാനാകാതെ വിവിധ രാജ്യങ്ങളിലായി കൊറോണ വൈറസി നിരയായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട് .

ഈ ലോകത്തെ തന്നെ മുഴുവനായി വിഴുങ്ങാൻ ശേഷിയുള്ള ഒരുഗ്രൻ വിഷപ്പാമ്പാണീ കൊറോണവൈറസ്. വാക്സിനേഷനില്ലാത്തയീ കൊറോണ വൈറസിനേ തുരത്താൻ ലോകം മുഴുവൻ ഒന്നിച്ചുണ്ട് . വ്യാജപ്രചരണമല്ല വേണ്ടത് . പ്രളയവും, നിപയും അതിജീവിച്ച നമ്മൾ ഈ മഹാമാരിയേയും നേരിടും എന്ന ഉറച്ച വിശ്വാസമാണ് നാം നേടിയെടു ക്കേണ്ടത്.

വ്യക്തിശുചിത്വത്തിലൂടേയും പരിസര ശുചിത്വത്തിലൂടേയും ഒരു പരിധി വരെ ഇത്തരം മാരക വൈറസുകളിൽ നിന്നും രക്ഷ നേടാൻ നമുക്കു സാധിക്കും. ജാഗ്രതയാണു വേണ്ടത് ഭീതിയല്ല .ഇടയ്ക്കിടയ്ക്ക് സോപ്പും സാനിറ്റൈസറു മുപയോഗിച്ച് കൈ കഴുകുന്നതിലൂടെ ഇത്തരം രോഗവ്യാപന ശേഷിയുള്ള ആയിരകണക്കിന് രോഗാണുക്കളിൽ നിന്ന് രക്ഷനേടുകയാണ് നാം ചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത് രാജ്യമായ അമേരിക്കയ്ക്കു പോലും നിയന്ത്രിയ്ക്കാൻ സാധിക്കാത്ത ഈ കൊറോണ വൈറസിനെ വികസിത രാജ്യമായ ഇന്ത്യയ്ക്കു ഒരു പരിധി വരെ നിയന്ത്രിയ്ക്കാനാ യത് അതീവ ജാഗ്രതയും കൃത്യസമയത്തെ സർക്കാരിൻ്റെ ഇടപെടൽ കൊണ്ടുമാണ്.

രോഗം പരത്തുന്ന കണ്ണികളിൽ ഒരാൾആകാതിരിക്കുക .നമുക്കൊന്നിച്ചു നേരിടാം കൊറോണയെ.......

അർച്ചന.സി
8 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം