ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കാർഷിക ക്ലബ്ബ്
കൺവീനർ : പ്രിൻസ്‍ലാൽ
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്ന 2023ൽ തന്നെ ഇന്നവേറ്റീവ് പ്രോജെക്ടിന്റെ ഭാഗമായി സ്കൂളിൽ ചെറുധാന്യ കൃഷി ചെയ്തു. ഒപ്പം കരനെൽ കൃഷിയും ചെയ്യുകയുണ്ടായി. ചെറുധാന്യ കൃഷി രീതി, ഗുണങ്ങൾ, മറ്റ് പച്ചക്കറി കൃഷി രീതികൾ എന്നിവയെക്കുറിച്ച് കൃഷി ഓഫീസർമാരായ ശ്രീ. സലിം ജോൺ സാറിന്റെയും ശ്രീമതി. ശ്രീജയുടെയും നേതൃത്വത്തിൽ അംഗങ്ങൾക്ക് സെമിനാർ നടത്തി. ചെറുധാന്യ കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ ശാന്തിഗ്രാമം സന്ദർശിക്കുകയും ശ്രീ. പങ്കജാക്ഷൻ സാർ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. കൂടാതെ ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ കഞ്ഞി, പലഹാരം, പായസം എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. ചെറു ധാന്യങ്ങളുടെ വളർച്ചഘട്ടങ്ങൾ, പൂവിടൽ, പരാഗണം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. ക്ലബ്‌ അംഗങ്ങളായ അക്ഷയ, മാളവിക എന്നിവർ ഈ പ്രൊജക്റ്റ്‌ ജില്ലാതല മത്സരത്തിൽ അവതരിപ്പിക്കുകയും ആദ്യ 5 സ്കൂളുകളുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്തു.

മില്ലറ്റ് ഗാർഡൻ 2023-24

അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോട് അനുബന്ധിച്ച് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ചെറുതാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുംഅവയുടെ പോഷക മൂല്യങ്ങൾ ആരോഗ്യജീവിതത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നതിനും മില്ലറ്റ് കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിന് മില്ലുകൾ കൊണ്ടുള്ള രുചികരമായ ഭക്ഷ്യവിഭവങ്ങൾ ആഹരിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിലേക്ക് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ചപ്പാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തി ഗ്രാമം സന്ദർശിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുകയുണ്ടായി.

മില്ലറ്റ് മേള റിപ്പോർട്ട്

ക്ലാസുകൾ

ശാന്തി ഗ്രാമത്തിൽ ശ്രീ അംഗജാക്ഷൻ സാർ മില്ലുകളുടെ പോഷകമൂല്യങ്ങൾ നിത്യജീവിതത്തിന്റെ അവ ഉൾപ്പെടുത്തേണ്ട ആവശ്യകത ആരോഗ്യ ജീവൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകൾ കുട്ടികൾക്ക് നൽകി.

മില്ലറ്റ് മേള

കൃഷി രീതി കുട്ടികൾക്ക് പരിചയപ്പെടുത്തിയത് മില്ലറ്റ് കർഷകനും പാലോട് സ്വദേശിയുമായ ശ്രീജിത്താണ്. മില്ലറ്റ് പായസം മില്ലറ്റ് ഉച്ചഭക്ഷണം മില്ലറ്റ് ലഘു ഭക്ഷണം തുടങ്ങി വിവിധ ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി.

മില്ലറ്റ് ഗാർഡ്

ലഭ്യമായ 7 ഇനം മില്ലറ്റ് വിത്തുകൾ കൃഷി ചെയ്യുന്നതുകൊണ്ട് ചെറിയൊരു മില്ലറ്റ് ഗാർഡൻ സ്കൂളിൽ തയ്യാറാക്കുന്നതിൽ തീരുമാനിച്ചു സ്ഥലപരിമിതി മൂലം ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണ് ഒരുക്കിയാണ് കൃഷിക്ക് പുരോഗമിക്കുന്നത്.