ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-222022-232023-24

ഹൈസ്കൂൾ

ഹൈസ്കൂൾ ബ്ലോക്ക്

1885 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 96 വർഷങ്ങൾക്കു ശേഷം 1981 – ൽ ഹൈസ്ക്കൂളായും 1994 – ൽ മോഡൽ സ്കൂളായും ഞങ്ങളുടെ സ്കൂൾ വളർന്നു. എസ് എസ് എൻ ൽ സിയുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം എം എൽ എ മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.

ഹൈസ്കൂൾ അസംബ്ലി

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. 16 ക്ലാസ്സുകളിലായി, 18 ക്ലാസ്സുകളിലെ കുട്ടികളുണ്ട്. ഒരു 1T ലാബ്, സയൻസ് ലാബ്, പതിനാറ് സ്മാർട്ട് ക്ലാസ്സ് മുറികളും ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. 273 പെൺകുട്ടികളും 450 ആൺ കുട്ടികളും ഉൾപ്പെടെ 723 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. പഠന മികവിനൊപ്പം കലാകായിക രംഗങ്ങളിൽ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്.