ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/എന്റെ സ്വപ്‍നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്‍നം      

പരീക്ഷയൊന്ന് കഴിഞ്ഞിടേണം
സ്‍ക‍ൂളൊന്ന് അടച്ചിടേണം
നാട്ടിലേക്കൊന്ന് പോയിടേണം
ക‍ൂട്ട‍ുകാരോടൊത്ത് കളിച്ചിടേണം
വേനലവധി ആഘോഷിച്ചിടേണം
എൻ ക‍ുഞ്ഞ‍ു മനസ്സിൽ
അലതല്ലിയല്ലോ സന്തോഷം
അന്നേരം ഓർക്കാപ്പ‍ുറത്തെത്തിയ
കോവിഡാം മഹാമാരിയിൽ
ലോകം ഭയന്ന‍ു വിറച്ച‍ു നിന്ന‍ു
റോഡ‍ുകളൊക്കെ വിജനമായി
നിരത്ത‍ുകളെല്ലാം ആളൊഴിഞ്ഞ‍ു
പരീക്ഷയില്ല ആഘോഷങ്ങളില്ല
എന്റെ സ്വപ്‍നങ്ങളൊക്കെയ‍ും വീണ‍ുടഞ്ഞ‍ു
എങ്കില‍ും എന്റെ മനസ്സ‍ു മന്ത്രിച്ച‍ു
അതിജീവിക്ക‍ും നാം ഈ മഹാമാരിയെയ‍ും
 

ഫിദ എസ്
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത