ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19     


ലോകമാകെ ഇന്ന് കോവിഡ് 19 എന്ന മഹാമാരിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നരലക്ഷത്തോളം ജീവനുകളാണ് ഈ വൈറസ് ബാധയിൽ പൊലിഞ്ഞത്. കൂടാതെ പതിനഞ്ചുലക്ഷത്തോളംപേർ ഈ വൈറസിൻെറ പിടിയിലുമാണ്.ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസിൻെറ വ്യാപനം ആരംഭിച്ചത്. നമ്മുടെ ഇന്ത്യയിലും ഈ രോഗം വ്യാപിച്ച് ധാരാളം ആളുകൾ ചികിത്സയിലാണ്. മനുഷ്യസ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമാണ് കോവിഡ് 19വൈറസിൻെറ വ്യാപനം.ഈ വൈറസിന് അന്തരീക്ഷത്തിൽ അധികസമയം തങ്ങിനിൽക്കാനാവില്ല.നമ്മുടെ കൈകളിൽ എത്തപ്പെടുന്ന വൈറസിന് വളരെ പെട്ടെന്ന് തന്നെ കണ്ണ്,മൂക്ക് വായ എന്നിവ വഴി ശരീരത്തിനുള്ളിലേക്ക് കടന്ന് ശ്വാസകോശത്തിൻെറ പ്രവർത്തനത്തെ തകരാറിലാക്കാൻ കഴിയും. രോഗം തടയുന്നതിനായി ഇന്ത്യാഗവൺമെൻെറ് ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.ഇതിൻെറ ഭാഗമായി രജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.സാമൂഹിക അകലം പാലിക്കുക വഴി സമൂഹവ്യാപനം തടയുകയാണ് ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. ഈ കോവിഡ് കാലത്തും സംസ്ഥാനസർക്കാരിൻെറ പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്കും രോഗവ്യാപനനിരക്കും വളരെ കുറവാണ്.സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിൽ ഈ രോഗനിർണയത്തിന് അമിത തുക ഈടാക്കുമ്പോൾ നമ്മുടെ കൊച്ചുകേരളത്തിൽ ഈ ചികിത്സ തന്നെ സൗജന്യമായാണ് നടത്തുന്നത്.പ്രമുഖർ കോവിഡ് ചികിത്സാ രംഗത്ത് ഫലപ്രദമായ വാക്സിനുകൾ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. രോഗവ്യാപനം തടയുന്നതിന് നമ്മൾ കുട്ടികൾ മുതിർന്നവരോടൊപ്പം പങ്കാളികളാകേണ്ടതുണ്ട്.ശാരീരിക അകലം പാലിക്കുകയും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്.രോഗലക്ഷണം ഉണ്ടായാൽ ഉടൻതന്നെ ചികിത്സ തേടണം.സാമ്പത്തികരംഗത്ത് നാം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. ആരോഗ്യപ്രവർത്തകരുടെയും പോലീസിൻെറയും നിർദ്ദേശങ്ങൾ പാലിക്കണം.ഈ പ്രതിസന്ധി നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.

അഭിമന്യ‍ു
6 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം