ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പരിസരം പരിശുദ്ധമാക്കണം ...

Schoolwiki സംരംഭത്തിൽ നിന്ന്
  പരിസരം   പരിശുദ്ധമാക്കണം ...   


നാമെല്ലാം രണ്ടുനേരം കുളിക്കുകയും പല്ലുതേക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണ് .അതുകൊണ്ട് തന്നെ നമ്മൾ ശുചിത്വമുള്ളവരാണെന്നാണ് ഭാവം .പക്ഷെ ശുചിത്വത്തിന് ഈ മാനദണ്ഡം മാത്രം പോര .വ്യക്തി ശുചിത്വം പോലെതന്നെ പരിസരശുചിത്വവും അത്യന്താപേക്ഷിതമാണ് .നമ്മുടെ വീടും പരിസരവും വൃത്തിയാക്കി ആ ചപ്പുചവറുകൾ തന്റെ അയൽവാസിയുടെ പുരയിടത്തിൽ നിക്ഷേപിക്കുകയാണ് പതിവ് .ഇത് പരിസര മലിനീകരണത്തിന് കാരണമാകുന്നു .ഈ പ്രവർത്തി മഹാ മോശമാണ് .ആ മാലിന്യത്തിൽ നിന്ന് പുറത്തുവരുന്ന ഈച്ച ,കൊതുക് ഇവ നമ്മെത്തന്നെ തേടിയെത്തും .എന്നാൽ മാലിന്യങ്ങളെ എളുപ്പത്തിൽ നശ്ശിക്കുന്നതെന്നും വേഗത്തിൽ നശ്ശിക്കാത്തവയെന്നും വേർതിരിച്ചു അധികാരികളുടെ നിർദ്ദേശാനുസരണം വേണ്ടത് ചെയ്താൽ ഈ പ്രശ്നത്തിനും പരിഹാരമാകും .റോഡരുകിൽ പ്ലാസ്റ്റിക്കിൽ കെട്ടി മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഒന്നോർക്കണം ,നിങ്ങൾ വലിച്ചെറിയുന്നത് ഒരു കൂട്ടം രോഗങ്ങളെയാണ് അത് മറക്കരുത് .നമുക്ക്‌ ചുറ്റുമുളള ജലാശയങ്ങളിൽ മാലിന്യംവലിച്ചെറിയുന്നവർ ഈ പ്രവർത്തി ഒഴിവാക്കിയാൽ തന്നെ ഒരു ശുചിത്വ കേരളത്തെ നമുക്ക് കാണാനാകും .സാക്ഷര കേരളത്തിന് ഒരു മാലിന്യമുക്ത കേരളത്തെ നമുക്കെല്ലാവർക്കും ചേർന്ന് സംഭാവന ചെയ്യാം .

മാഥുർ  എസ്  വിഷ്‌ണു
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം