ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്തിക്കൂ പ്രവർത്തിക്കൂ     


ആരോഗ്യമുള്ള നല്ല പൗരന്മാരായി വളരുവാനും നമ്മുടെ രാജ്യത്തിനു നല്ല വ്യക്തിത്വമുള്ള പൗരന്മാരായിമാറുന്നതിനും ആദ്യം വേണ്ടത് വ്യക്തി ശുചിത്വവും പരിസരശുചിത്വവുമാണ്. നമ്മുടെ രാജ്യത്തിന്റെയും നാടിന്റെയും നല്ല ഭാവിക്കുവേണ്ടി നാം ഒാരോരുത്തരും നമ്മുടെ ചുറ്റുപാടും,വീടും,പരിസരവും ഒരു മടിയും കൂടാതെ വൃത്തിയാക്കി വയ്ക്കുവാൻ ശ്രമിക്കണം.നമ്മുടെ വീടും പരിസരവും വൃത്തിയായാൽ മാത്രമേ നമ്മുടെ ന്ടും രാജ്യവും വൃത്തിയാകൂ അത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണ്.
ഈലോകമൊട്ടാകെ വിപത്തിലാഴ്ത്തിയിരിക്കുന്ന കൊറോണയെ പോലെയുള്ള മഹാമാരികൾ പെട്ടെന്ന് പടർന്നു പിടിക്കാതിരിക്കാനും ക്രമേണ ഈഭൂമുഖത്തു നിന്ന് തന്നെ അതിനെ വേരോടെ നശിപ്പിക്കുന്നതിനും നമ്മുക്കു ചെയ്യാൻ കഴിയുന്നത് ഒന്നേയുള്ളൂ അത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്.കുട്ടികളായ നമ്മുക്കു ചെയ്യാൻ കഴിയുന്നത് ഈ സമൂഹത്തിനു വേണ്ടിയും നാടിനു വേണ്ടയും ചെയ്യണം. നമ്മളെക്കൊണ്ടാവുന്ന വിധത്തിൽ വീടും,ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ നല്ല നാളേക്കായികുച്ചികളായ നാമും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.
വിദ്യാഭ്യാസത്തോടൊപ്പം തന്നെ വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യംകുട്ടികളായ നമ്മളിൽ നിന്നു തന്നെ തുടങ്ങണം. കാരണം കുട്ടികളായ നമ്മൾ ഒാരോകുത്തരുമാണ് ഭാവി ഇന്ത്യയുടെ കരുത്തും മുതൽക്കൂട്ടും. അതിനായി ചിന്തിക്കൂ പ്രവർത്തിക്കൂ.

അദ്വൈത് എസ് സനിൽ
3 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം