ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊറോണ വൈറസ് .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് .


കൊറോണ വൈറസ് . ലോകം മുഴുവൻ പിടിച്ചടക്കിയ വൈറസാണ് കൊറോണ അഥവാ കോവിഡ്- 19. ചൈനയിലാണ് ആദ്യമായി ഇത് കണ്ടത്.പതിയെ ലോകമാകെ വ്യാപിച്ചു. നമ്മുടെ രാജ്യവും കൊറോണയ്ക്ക് ഇരയായി. പക്ഷേ ഭയപ്പെടേണ്ട കൂട്ടുകാരേ മറ്റു രാജ്യങ്ങളെ വച്ചു നോക്കിയാൽ നമ്മുടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വളരെ കുറവാണ്. എങ്കിലും ജാഗ്രത വേണമല്ലോ. സ്പെയിൻ, അമേരിക്ക, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെ രോഗികൾ കൂടി വരുന്നു.അതു പോലെ തന്നെ മരണനിരക്കും.ഈ വൈറസിനെതിരെ നമ്മൾ വാക്സിനേഷൻ കണ്ടെത്തിയിട്ടില്ല. അത് ആശങ്ക കൂട്ടുന്നു. എങ്കിലും പ്രതിരോധമാണ് ഏറ്റവും നല്ല മരുന്ന്. കേരളത്തിൽ കൊറോണ വ്യാപിക്കാൻ തുടങ്ങിയത് നമ്മുടെ പരീക്ഷാ കാലത്താണ്. അലസതയോടെ പഠിച്ചുകൊണ്ടിരുന്ന കൂട്ടുകാരുടെ കാതുകളിലേയ്ക്ക് പാഞ്ഞെത്തിയ രോഗവാർത്തകൾ നമുക്ക് സന്തോഷിക്കാനുള്ള വകയുണ്ടാക്കി അല്ലേ..? പരീക്ഷകൾ ഉപേക്ഷിച്ചു എന്നറിഞ്ഞപ്പോൾ എന്തൊരുത്സാഹമായിരുന്നു. അതുവരെയുണ്ടായിരുന്ന അലസത എവിടെയോ പോയി. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കൂട്ടുകാരുതെന്ന ചിന്തിച്ചു കാണും" കൊറോണവേണ്ടേ വേണ്ട. പരീക്ഷ മതിയായിരുന്നു ",എന്ന്. കാരണം കൊറോണ മൂലം സർക്കാർ കടുത്ത നിയന്ത്രണവും ലോക്ഡൗണും പ്രഖ്യാപിച്ചു. അതുകൊണ്ട് വീടിനു പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ തന്നെ ദു:ഖകരം ആണ്. സമയം ചെലവഴിക്കാൻ നമുക്ക് ഒരു സൂത്രം ചെയ്താലോ? സ്കൂൾ തുറന്നാൽ ഹോം വർക്ക്, പ്രോജക്ട് വർക്ക് ടെസ്റ്റ് പേപ്പർ അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഇതു കൂടാതെ പഠിക്കുകയും വേണം. എന്നാൽ ഈ വെക്കേഷനു നമുക്ക് സമയം ആവശ്യത്തിലേറെയുണ്ട്. പുസ്തകം വായിക്കാം, നൃത്തം ചെയ്യാം, ചിത്രം വരയ്ക്കാം അങ്ങനെ എന്തെല്ലാം ചെയ്യാം. അതും വീട്ടിലിരുന്ന്. വെറുതെ ടി വി കണ്ടു പാഴാക്കുന്ന സമയം കൊണ്ട് എന്തെല്ലാം ചെയ്യാം. ഏതെങ്കിലുമൊരു കഴിവ് കാണുമല്ലോ? ഉള്ളിലുള്ള കലാകാരിയെയും കലാകാരനെയും നമുക്ക് പുറത്തെടുക്കാം. നമുക്ക് മുന്നേറാം. വീട്ടിലിരുന്നു കൊണ്ട് കൊറോണയെ നമുക്ക് തുരത്താം. അമേരിക്കയിലും ഇറ്റലിയിലും ഒക്കെയുള്ള അവസ്ഥ നമുക്ക് വരരുതേയെന്ന് പ്രാർത്ഥിക്കാം. ഒറ്റക്കെട്ടായി നമുക്ക് കൊറോണയെ തുരത്താം .നമുക്ക് മുന്നേറാം.


സാരംഗിസുനിൽ
6 C ഗവ.മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പട്ടം.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം