ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിന്റെ  ആവശ്യകത     


പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സമഭാവത്തിലൂടെയാണ് പരിസ്ഥിതി സന്തുലനം സാധ്യമാകുന്നത്. അജൈ വികവും ജൈ വികവുമായ ഘടകങ്ങൾ ഒന്നുപോലെ ജീവന്റെ നിലനില്പിനാവശ്യമാണ്. അവരുടെ പാരസ്പര്യമാണ് ഭൂതലത്തിലെ ജീവജാലങ്ങളുടെ നിലനില്പിന്നാധാരം. മനുഷ്യനാണ് ജീവജാലങ്ങളിൽ ഏറ്റവും ഉയർന്നത്. അത് കൊണ്ട് തന്നെ മനുഷ്യന്റെ പ്രവർത്തികളാണ് പ്രകൃതിയുടെ സന്തുലനത്തിന് ആധാരമാകുന്നത്. പ്രകൃതിയെ ആശ്രയിച്ച് ജീവിതം തുടങ്ങിയ മനുഷ്യൽ അവന്റെ ഇച്ഛാശക്തിയും മേധാശക്തിയും കൊണ്ട് കീഴ്പ്പെടുത്തിയപ്പോഴാണ് പ്രകൃതി മനുഷ്യരാശിക്ക് മുമ്പിൽ ഭീഷണി ഉയർത്തിയത്. മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ളതെല്ലാം പ്രകൃതി കനിഞ്ഞു നൽകുന്നുണ്ട്. പ്രകൃതി മനുഷ്യനു നൽകുന്ന പ്രകൃതിസമ്പത്തുകൾ രണ്ടു വിധത്തിലുണ്ട് പുനരുദ്ധരിക്കാവുന്ന വ ,പുനരുദ്ധരിക്കാനാവാത്ത വ. പുനരുദ്ധരിക്കാവുന്നവയിൽ ഏറ്റവും പ്രധാനം വനമാണ്. എന്നാൽ ഇന്ന് ഭൂതലത്തിലുള്ള വനത്തിന്റെ തൂക്കവും കുറഞ്ഞിരിക്കുന്നു. മനുഷ്യ പാദമേല്ക്കാക്കാത്ത കന്യാവനങ്ങൾ ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
   ലോഹങ്ങളും പെട്രോളിയവും നമ്മുടെ രാജ്യത്തിന്റെ തന്നെ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി കൊക്കക്കോള ,പെപ്സി തുടങ്ങിയ കമ്പനികൾ നമ്മുടെ കൊച്ചു കേരളത്തിലും കടന്നെത്തിയിരിക്കുന്നു. നമ്മുടെ നദികളിലെ ജലത്തിനു പോലും സംരക്ഷണം ലഭിക്കാത്ത വിധം നിയമങ്ങൾ പോലും നിശ്ചലമാകുന്നു. കരിമണൽ ഖനനം മൂലം പുഴയുടെ ആഴം കൂടുന്നു. ഇത് മത്സ്യ ബന്ധന സാധ്യതകൾ നശിപ്പിക്കുന്നു. നമ്മുടെ മണ്ണും മരവും വനവും എല്ലാം നശിപ്പിച്ചു കൊണ്ട് മനുഷ്യനു മാത്രമായൊരു നിലനില്പ് ഒരിക്കലും സാധ്യമല്ല. മനുഷ്യൻ അവന്റെ നാശത്തിലേക്കുള്ള വഴിയാണ് പ്രകൃതിനശീകരണത്തിലൂടെ തെളിയിക്കുന്നത്. പ്രകൃതി നിലനിന്നാലേ മനുഷ്യനുള്ളൂ. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി പ്രകൃതിയെ മാറ്റിമറിക്കുന്ന മനുഷ്യൻ പരിസ്ഥിതി സംരക്ഷിക്കാതിരുന്നാൽ നമുക്കും നമ്മുടെ ഭാവി തലമുറകൾക്കും ഇവിടെ ജീവിക്കാൻ കഴിയില്ല. പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം .

ആതിര ശ്രീകുമാർ
9 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം