ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി സംരക്ഷിക്കാം      


നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി .ഈ പരിസ്ഥിതിയുടെ സംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് നമ്മളെയും പ്രകൃതിയെയും രക്ഷിക്കാൻ കഴിയൂ. അതിനാൽ പരിസ്ഥിതി മലിനമാകാതെ നാം നോക്കണം. നമുക്കു ചുറ്റുമുള്ള മണ്ണും ജലവും വായുവുമൊക്കെ സംരക്ഷിക്കണം.
        വൃക്ഷങ്ങൾ വെട്ടിമുറിക്കരുത്. കഴിയുന്നത്ര വൃക്ഷങ്ങൾവച്ചു പിടിപ്പിക്കണം. ജലം വളരെ അമൂല്യമാണ്. അത് നമ്മൾ പാഴാക്കരുത്. നദികളിലും കുളങ്ങളിലും വലിച്ചെറിയുന്ന ചപ്പുചവറുകൾ ജലത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കുട്ടിയിട്ട് കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. രാസവളങ്ങളും കീടനാശിനികളും മണ്ണിനെ മലിനമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
       ഇനിയെങ്കിലും വായുവും ജലവും മണ്ണും മലിനമാക്കാതെ നാം ശ്രദ്ധിക്കണം. നല്ല പരിസ്ഥിതിയാണ് നല്ല ആരോഗ്യം നൽകുന്നത്. അതിനാൽ നാം പരിസ്ഥിതി സംരക്ഷിച്ചേ മതിയാകൂ.

ഫാത്തിമ
3C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം