ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ഭക്ഷണവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ഭക്ഷണവും ആരോഗ്യവും     


ചക്കക്കുരു ഷേക്ക് ,ചീരവട ,ചക്ക വരട്ടിയത് ,മാങ്ങാജ്യൂസ്സ് ,പഴം നിറച്ചത് ,കൊഴക്കട്ട... കൂട്ടുകാരെ ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾക്ക് കൊതിയാകുന്നുണ്ടോ? ഇതെല്ലാം എന്റെ അമ്മ എനിക്കായി ഉണ്ടാക്കിത്തരുന്ന വിഭവങ്ങളാണ് .കൊറോണ വൈറസ് മൂലം അപകടകരമാം വിധം വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയിൽ നിന്ന് രക്ഷ പെടാനായി 'ലോക് ഡൗണിൽ 'നമ്മളെല്ലാം വീട്ടിലിരിക്കുകയാണ് .വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ കളികൾക്കും മറ്റു മനസികോല്ലാസത്തിനുമൊപ്പം അമ്മ തനത് നാടൻ രീതിയിൽ നാടൻ വിഭവങ്ങൾ വെച്ച് ഉണ്ടാക്കിത്തന്ന പലഹാരങ്ങളാണ് അവ .രോഗപ്രതിരോധത്തിനും ബുദ്ധിവികാസത്തിനും പച്ചക്കറികളും പഴങ്ങളും നമ്മുടെ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്
നമ്മൾ കുട്ടികൾക്ക് പച്ചക്കറികൾ കഴിക്കുന്നത് അത്ര ഇഷ്ട്ടമുള്ള കാര്യമല്ല .ഞങ്ങളെ അവ കഴിപ്പിക്കാനായി അമ്മ കണ്ടെത്തിയതാണ് ഈ വ്യത്യസ്ത വിഭവങ്ങൾ .ചീര ,കാരറ്റ് ,ബീറ്റ്റൂട്ട് എന്നീ പച്ചക്കറികൾ വേവിച്ചു ചേർത്ത് ഉണ്ടാക്കുന്ന 'കളർ ഫുൾ 'ഇടിയപ്പം പോഷക സമൃദ്ധമാണ് .ചീരയിൽ പൊട്ടാസ്യം ,വിറ്റാമിൻ ബി സിക്സ് ,ഇരുമ്പ് ,വിറ്റാമിൻ എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് .കാരറ്റിൽ ബീറ്റാ കരോട്ടിൻ ,വിറ്റാമിൻ കെ എന്നീ ജീവകങ്ങളും അടങ്ങിയിട്ടുണ്ട് .ഇവയെല്ലാം നമ്മുടെ കണ്ണിനും ,ത്വക്കിനും അസ്ഥികളുടെ വളർച്ചക്കും ഉത്തമമാണ് .കൂടാതെ ബീറ്റ്‌റൂട്ട് നമ്മുടെ ശരിയായ രക്തയോട്ടത്തിന് ഫലപ്രദമാണ്‌ .കൂട്ടുകാരെ നമ്മുടെ അമ്മമാർ എത്ര ശ്രദ്ധയാണ് നമ്മുടെ കാര്യത്തിൽ പുലർത്തുന്നത് .ഇനിയെങ്കിലും നമുക്ക് കടപ്പലഹാരങ്ങൾ ഒഴിവാക്കി ക്കൂടെ .നല്ല ആരോഗ്യമുള്ള പൗരന്മാരായി വളരാൻ ഈ കൊറോണയും ലോക് ഡൗണും നമ്മെ സഹായിക്കും എന്ന് കരുതാം .മാനസിക ഉല്ലാസത്തിനായി നമുക്കൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയാലോ?ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാൻ നമുക്ക് ശ്രമിക്കാം

തേജശ്രീ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം