ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ലോകം നേരിടുന്ന മഹാവിപത്ത്- കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം നേരിടുന്ന മഹാവിപത്ത്- കോവിഡ് 19     


ബ്രിട്ടീഷുകാർ അപ്രതീക്ഷിതമായ് ഇന്ത്യയെ കീഴടക്കി. നമ്മൾ തളർന്നില്ല മറിച്ച് അവർക്കെതിരെ ശക്തമായ് തന്നെ പോരാടി. അവരെ തുരത്തിയോടിച്ചു. അതുപോലെ കോവിഡ് 19 എന്ന കൊറോണ വൈറസ് നമ്മുടെ ലോകം മുഴുവൻ പിടിച്ചടക്കുകയാണ്. നമ്മൾ അതിനെ തുരത്തുക തന്നെ ചെയ്യും. അതിന് എല്ലാ രാജ്യവും ഒറ്റക്കെട്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിന് ഈ വൈറസിന് ലോകത്ത് ഇതുവരെയും മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. എന്നാൽ അതിനുള്ള പരിശ്രമങ്ങൾ ഒട്ടുമിക്ക രാജ്യങ്ങളും നടത്തുന്നുണ്ട്. നമ്മൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് കേരളീയർക്ക്, ഈ വൈറസിനെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ട്.‍ എന്നാല് ഒട്ടുമിക്ക രാജ്യങ്ങളുടെയും അവസ്ഥ ഗുരുതരമാണ്. പലപ്പോഴും ഇത് അവരുടെ കൈകളിൽ ഒതുങ്ങുന്നില്ല. സമ്പന്ന രാഷ്ട്രങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ദിനംപ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണം സംഭവിക്കുന്നവരുടെ എണ്ണവും കൂടിക്കൂടിവരൂകയാണ്. മരുന്നുകൾ കണ്ടെത്താത്തതിനാൽ പ്രതിരോധം തന്നെയാണ് ഏകമാർഗം. അതിനായ് സർക്കാർ ഒരുപാട് മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇവയൊക്കെ പാലിക്കുകയാണെങ്കിൽ ഈ വൈറസിനെ ഒരു പരിധിവരെ അകറ്റി അകറ്റി നിർത്താൻ സാധിക്കും.ആ നിർദ്ദേശങ്ങളിൽ ചിലത് ഇവയൊക്കെയാണ്. ഒാരോ ഇടവേളകളിലും കൈകൾ സോപ്പ് ലായിനിയോ സാനിറ്ററൈസർ കൊണ്ടോ കഴുകണം. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തിപ്പിടിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുക. പ്രിയപ്പെട്ടവരിൽ നിന്നും കുറച്ച് കാലം അകന്ന് ജീവിക്കുക. ഈ രോഗത്തിന് തിരിച്ചറിയാനായ കുറച്ച് രോഗലക്ഷണങ്ങൾ ശരീരം പുറപ്പെടുവിക്കും. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയാണ്. ഇത് കേട്ടപ്പോൾ കുറേപ്പേർക്ക് ആശ്വാസമായിരുന്നു. ഈ ലക്ഷണങ്ങൾ ഒന്നും തന്നെ ഞങ്ങൾക്കില്ലല്ലോ എന്ന്. പക്ഷെ അത് അത്ര ആശ്വാസം പകരുന്ന ഒന്നല്ല. കാരണം പലർക്കും രോഗലക്ഷണങ്ങൾ കാണിക്കാതെ തന്നെ രോഗം വരുന്നുണ്ട്. എന്നാൽ സർക്കാർ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കുന്നവർക്ക് ഭയക്കേണ്ട ഒരാവശ്യവും ഇല്ല. പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കുന്നത് വിഷമകരം ആയിരിക്കാം. പക്ഷേ കുറച്ച് നാൾ അകന്ന് നിന്നാൽ നമുക്ക് കൂടുതൽകാലം ജീവിക്കാൻ സാധിക്കും. നമ്മുടെ രാജ്യത്ത് രോഗം ബാധിച്ചവരുടെയും മരണമടഞ്ഞവരുടെയും എണ്ണം കൂടുകയാണ്. എന്നാൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. പക്ഷെ അങ്ങനെ കരുതി നമ്മുടെ രാജ്യത്ത് വൈറസിനെ നിയന്തിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. രാജ്യത്ത് ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.അതു തന്നെയാണ് നമ്മുടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറയാൻ കാരണം. ഇനി ഏതാനും ദിവസം കഴിഞ്ഞാൽ ഈ 21 ദിനങ്ങൾ പൂർണ്ണമായും അവസാനിക്കും. എല്ലാ നിയന്ത്രണങ്ങളും തീരും. അപ്പോൾ ആളുകൾ സർക്കാറിന്റെ വാക്കിനെ കാറ്റിൽ പറത്തിക്കൊണ്ട് എല്ലാ നിയന്തണങ്ങളും ലംഘിക്കും. അതുകൊണ്ട് കൂടുതൽ ദിവസത്തേക്ക് നിയന്ത്രണങ്ങൾ നീട്ടാനാണ് സാധ്യത. അതു തന്നെയാണ് നല്ലത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലി അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഈ കോവിഡ് 19. ഈ വൈറസിന്റെ ആരംഭം ചൈനയിലാണ്. ഇപ്പോഴത്തെ അവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. അത് അവരുടെ മിടുക്ക് തന്നെയാണ്. എന്നാൽ മറ്റ് രാജ്യങ്ങൾക്ക് കഴിവ് ഇല്ലാത്തതുകൊണ്ടല്ല, അവരുടെ അലസതയാണ്. അതാണ് അവർക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചത്. ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ആദ്യം നന്ദി പറയേണ്ടത്. അവരാണ് അവരുടെ ജീവൻ പ്രണയപ്പെടുത്തി നമ്മളെ രക്ഷിക്കുന്നത്. ഒാരോ അതിർത്തികളിലും കാവൽ നിൽക്കുന്നത് ജവാൻമാരാണെങ്കിൽ ലോകം മുഴുവൻ കാവൽ നിൽക്കുന്നത് ഇവരാണ്. ഇവരെയാണ് നമ്മൾ പൊന്നാടയണിയിച്ച് ആദരിക്കേണ്ടത്. എന്നാൽ മിക്കപ്പോഴും നമ്മൾ അവരെക്കുറിച്ച് ഒാർക്കാറുപോലുമില്ല. അവരുടെ അവസ്ഥ ദയനീയമാണ്. ഈ എെസൊലേഷൻ വാർഡിൽ കയറി രോഗിയെ കണ്ട് അവരുടെ അവസ്ഥ കണ്ട് ഉള്ളിൽ കരഞ്ഞ് തളർന്ന് വരുമ്പോൾ അവർക്ക് അവരുടെ കുടുംബാംഗങ്ങളെ പോലും നേരെ കാണാൻ സാധിക്കുന്നില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവര് ഈ‍ യുദ്ധത്തിന് പോകുന്നത്. അതുപോലെ തന്നെ പോലീസുകാർ പൊരിയുന്ന വെയിലത്ത് റോഡുകളിൽ ചെക്കിംഗ് നടത്തുന്നു. അവർക്ക് ആദ്യമൊന്നും വെള്ളം പോലും നൽകാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഒാരോ സന്നദ്ധപ്രവർത്തകരും മുന്നോട്ട് വരാന് തുടങ്ങി. അത് അവർക്ക് വലിയ തരത്തിലുള്ള ആശ്വാസം പകരുന്ന ഒന്നാണ്. സന്നദ്ധപ്രവർത്തകർ ഇവർക്കായ് കുടിവെള്ളവും ഭക്ഷണവും നൽകാൻ തുടങ്ങി. കേരളത്തിലും പുറത്തും ഇത്രയും നല്ല മനുഷ്യർ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഒാരോ സിനിമാ താരങ്ങളും കളിക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലക്ഷങ്ങളും കോടികളും ആണ് സംഭാവന നൽകിയത്. ലക്ഷപ്രഭുക്കളോ കോടീശ്വരൻമാരോ മാത്രമല്ല, പാവപ്പെട്ടവരും നൽകി അവർക്ക് കഴിയുന്നത്. എല്ലാവരും കൊറോണക്കാലത്ത് ഒന്നാകേണ്ടത് ശരീരം കൊണ്ടല്ല മനസ്സ‍ു കൊണ്ടാണ്.ഇത‍ു പോലെയ‍ുള്ള ക‍ുറെ കാരണങ്ങൾ കൊണ്ട് നമ്മ‍ുടെ ക‍ുഞ്ഞ‍ു കേരളം മറ്റ‍ുള്ളവർക്ക് പ്രചോദനം ആയിരിക്ക‍ുകയാണ്.എല്ലാ രാജ്യങ്ങള‍ും നമ്മ‍ുടെ പ്രവർത്തികളെ അംഗീകരിക്ക‍ുന്ന‍ുണ്ട്. നിപ വന്നപ്പോഴ‍ും ഓഖി വന്നപ്പോഴ‍ും രണ്ട് പ്രളയം വന്നപ്പോഴ‍ും ഞങ്ങൾ മലയാളികൾ ഒറ്റക്കെട്ടായിര‍ുന്ന‍ു. ഇനി എന്ത് വന്നാല‍ും ഒറ്റക്കെട്ടായിരിക്ക‍ും. അതാണ് ഞങ്ങൾ കേരളീയർ.

സരിഗ എസ്
8 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം