ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ലോകവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകവിപത്ത്      


ഈ ലേഖനം എഴ‍ുതാൻ പ്രേരിപ്പിച്ചത് ഇന്ന് നമ്മ‍ുടെ ലോകം നേരിട‍ുന്ന മഹാവിപത്തായി മാറിക്കൊണ്ടിരിക്ക‍ുന്ന കൊറോണ എന്ന മാരക വൈറസ് ആണ്.WHO എന്ന സംഘടനയാണ് ഇതിന് കോവിഡ് 19 എന്ന് പേരിട്ടിരിക്ക‍ുന്നത്.കോവിഡ് 19 എന്ന മഹാമാരിയെ മറികടക്ക‍ുവാൻ ആദ്യം വേണ്ടത് ശ‍ുചിത്വമാണ്.പ്രധാനമായ‍ും നിരന്തരം കൈകൾ കഴ‍ുക‍ുക,പരിസരം വൃത്തിയായി സ‍ൂക്ഷിക്ക‍ുക,കൈ കൊണ്ട് മ‍ൂക്കില‍ും,കണ്ണില‍ും ചെവിയില‍ും നിരന്തരം തൊടാതിരിക്ക‍ുക,ച‍ുമയ്‍ക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പോഴ‍ും ത‍ൂവാല കൊണ്ടോ മാസ്‍ക് കൊണ്ടോ മ‍ുഖം മറയ്‍ക്ക‍ുക.
കോവിഡ് 19 വന്നത‍ുകൊണ്ട് മാത്രമല്ല നാം ശ‍ുചിത്വം പാലിക്കേണ്ടത്.വ്യക്തി ശ‍ുചിത്വം നാം ഓരോര‍ുത്തർക്ക‍ും ആവശ്യമാണ്.നാം വ്യക്തി ശ‍ുചിത്വം പാലിച്ചാൽ പല മാരക രോഗങ്ങളിൽ നിന്ന‍ും നമ‍ുക്ക് മ‍ുക്തി നേടാം.എല്ലാ ദിവസവ‍ും ക‍ുളിക്ക‍ുക,പല്ല‍ു തേയ്‍ക്ക‍ുക ക‍ൂടാതെ കൈകളിലേയ‍ും കാല‍ുകളിലേയ‍ും നഖങ്ങൾ വെട്ടി വൃത്തിയാക്ക‍ുകയ‍ും വേണം.വൃത്തിയ‍ുളള വസ്‍ത്രങ്ങൾ ധരിക്ക‍ുക,വൃത്തിയ‍ുളള ഭക്ഷണം കഴിക്ക‍ുക.വ്യക്തി ശ‍ുചിത്വം മാത്രം പാലിച്ചാൽ പോര വീട‍ും പരിസരവ‍ും വൃത്തിയായി സ‍ൂക്ഷിക്ക‍ുക.ആരോഗ്യമ‍ുളള ശരീരത്തിലേ ആരോഗ്യമ‍ുളള മനസ് ഉണ്ടാക‍ൂ..

റിയ ആൻ ബിന‍ു
5C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം